❛ഒന്നും അറിയാതെ വിധിക്കരുത് ❜ വിമര്‍ശനങ്ങള്‍ക്കെതിരെ പൃഥി ഷാ

336155.4

2022 ലോകകപ്പില്‍ ഭാഗമാകാന്‍ സാധ്യതയുള്ള താരങ്ങളെ ഉള്‍പ്പെടുത്തി ബിസിസിഐ ഫിറ്റ്നെസ് ക്യാംപ് സംഘിടിപ്പിച്ചിരുന്നു. ഫിറ്റ്നെസ് ടെസ്റ്റില്‍ യോയോ ടെസ്റ്റ് മാര്‍ക്കായ 16.5 മറി കടക്കാന്‍ ഇന്ത്യന്‍ യുവ ഓപ്പണര്‍ പൃഥി ഷാക്ക് കഴിഞ്ഞിരുന്നില്ലാ. ഫിറ്റ്നെസ് ടെസ്റ്റ് പാസ്സായില്ലെങ്കിലും ഡല്‍ഹി ക്യാപിറ്റല്‍സിനായി കളിക്കാന്‍ പൃഥി ഷാക്ക് സാധിക്കും.

കഴിഞ്ഞ വര്‍ഷം നടന്ന ശ്രീലങ്കക്കെതിരെയുള്ള പരമ്പരയിലാണ് അവസാനമായി പൃഥി ഷാ ഇന്ത്യന്‍ ജേഴ്സിയണിഞ്ഞത്. രഞ്ജി ട്രോഫിയില്‍ ഡല്‍ഹി ടീമിനായി കളിച്ചെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ലാ. ഫിറ്റ്നെസ് ടെസ്റ്റ് പാസ്സാകാത്തതിനാല്‍ കടുത്ത വിമര്‍ശനമാണ് പൃഥി ഷാക്ക് നേരിടേണ്ടി വന്നത്. യോയോ ടെസ്റ്റില്‍ 15 ല്‍ താഴെയാണ് പൃഥി ഷാ സ്കോര്‍ ചെയ്തത്.

324802

വിമര്‍ശകര്‍ക്കു വേണ്ടി തന്‍റെ ഇന്‍സ്റ്റാഗ്രാമിലൂടെ ഒരു സന്ദേശം കുറിച്ചിട്ടു. കാര്യമറിയാതെ തന്നെ വിമര്‍ശിക്കരുത് എന്നായിരുന്നു യുവ ഓപ്പണറുടെ ആവശ്യം. തകര്‍പ്പന്‍ തിരിച്ചു വരവ് നടത്തും എന്ന് ആ സന്ദേശത്തിലൂടെ പൃഥി ഷാ ഉറപ്പ് നല്‍കുകയാണ്. തുടര്‍ച്ചയായ മൂന്നു രഞ്ജി മത്സരങ്ങളില്‍ ഭാഗമായതുകൊണ്ട് യോ യോ ടെസ്റ്റിനെ ബാധിക്കാമെന്നു ബിസിസിഐ ഒഫീഷ്യല്‍ പറഞ്ഞിരുന്നു.

Read Also -  "കളി തോൽക്കുന്നു, ചിരിക്കുന്നു, മണ്ടത്തരം പറയുന്നു, റിപ്പീറ്റ്"- പാണ്ഡ്യയെ തേച്ചൊട്ടിച്ച് ഡെയ്ൽ സ്‌റ്റെയ്‌ൻ.
320931

” ഇത് വെറും ഫിറ്റ്നെസ് ടെസ്റ്റ് മാത്രമാണ്, അതിനാല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനു വേണ്ടി കളിക്കുന്നതില്‍ പ്രശ്നമില്ലാ. ഇത് ഒന്നിന്‍റെയും അവസാനമല്ലാ. തുടര്‍ച്ചയായി മൂന്നു രഞ്ജി മത്സരങ്ങള്‍ കളിച്ചതിന്‍റെ ക്ഷീണം യോയോ സ്കോറിനെ ബാധിക്കാം ” ഹിന്ദുസ്ഥാന്‍ ടൈംസിനോട് ബിസിസിഐ ഒഫീഷ്യല്‍ പറഞ്ഞു. അതേ സമയം ടീമില്‍ നിന്നും ഏറെക്കാലം വിട്ടു നിന്ന ഹാര്‍ദ്ദിക്ക് പാണ്ട്യ ഫിറ്റ്നെസ് ടെസ്റ്റില്‍ വിജയിച്ചിരുന്നു.

Scroll to Top