എങ്ങനെ അവനെ ടീമില്‍ ഉള്‍പ്പെടുത്തും ? ബാറ്ററുടെ സ്ഥാനം ചോദ്യം ചെയ്ത് ദിനേശ് കാര്‍ത്തിക്

ദക്ഷിണാഫ്രാക്കകെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ബാറ്ററായ ഹനുമ വിഹാരിയുടെ സ്ഥാനം ചോദ്യം ചെയ്ത് ദിനേശ് കാര്‍ത്തിക്. ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാന്‍ സാധ്യത വളരെ വിരളമാണ് എന്നാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ അഭിപ്രായം. ന്യൂസിലന്‍റിനെതിരെയുള്ള പരമ്പരയില്‍ ഉള്‍പ്പെടാതിരുന്ന ഹനുമ വിഹാരി നിലവില്‍ ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ A ടീമിനൊപ്പമുണ്ട്.

മുന്‍പ് ഇംഗ്ലണ്ട് പരമ്പരയില്‍ തിരഞ്ഞെടുത്തുവെങ്കിലും പ്ലേയിങ്ങ് ഇലവനില്‍ ഇടം നേടാനായിരുന്നില്ലാ. സൗത്താഫ്രിക്കന്‍ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനിരിക്കെ വിഹാരിക്ക് സാധ്യത ഇല്ലാ എന്നാണ് ദിനേശ് കാര്‍ത്തിക് പറയുന്നത്.

” കെല്‍ രാഹുല്‍, രോഹിത് ശര്‍മ്മ, മായങ്ക് അഗര്‍വാള്‍ എന്നിവരായിരിക്കും ഓപ്പണര്‍മാര്‍. ഇവര്‍ക്ക് പിന്നാലെ പൂജാര, രഹാനെ, വീരാട് കോഹ്ലി, ശ്രേയസ്സ് അയ്യര്‍, ശുഭ്മാന്‍ ഗില്‍ എന്നിവരായിരിക്കും ബാറ്റര്‍മാര്‍. ഈ സാഹചര്യത്തില്‍ വിഹാരിക്ക് എന്ത് സംഭവിക്കുമെന്ന് അറിയില്ലാ. ”

” ന്യൂസിലന്‍റിനെതിരെയുള്ള പരമ്പരയില്‍ വിഹാരി ടീമില്‍ ഉണ്ടാവേണ്ടതായിരുന്നു. എന്നാല്‍ അദ്ദേഹം ഇന്ത്യന്‍ A ടീമിനായി കളിക്കാന്‍ പോയി. ഇനി സ്ക്വാഡിലേക്ക് തിരിച്ചു വരുമ്പോള്‍ ഹനുമ വിഹാരിക്ക് എവിടെയാണ് സ്ഥാനം കൊടുക്കുക. എല്ലാവരും അവരുടേതായ സ്ഥാനങ്ങള്‍ ഉറപ്പിച്ചു ” ദിനേശ് കാര്‍ത്തിക്ക് അഭിപ്രായപ്പെട്ടു.

Hanuma Vihari

കാന്‍പൂരിലേയും മുംബൈയിലെയും പിച്ചില്‍ 30-40 റന്‍സെടുത്താല്‍ പോലും അവരുടെ ഇന്നിംഗ്സിനെ വിലക്കുറച്ച് കാണാനാവില്ലാ എന്നും കാര്‍ത്തിക് കൂട്ടിചേര്‍ത്തു. മോശം ഫോമിലുള്ള രഹാനയെ ടീം മാനേജ്മെന്‍റ് പിന്തുണക്കുമെന്നാണ് കാര്‍ത്തികിന്‍റെ പ്രതീക്ഷ.

Previous articleസൗത്താഫ്രിക്കൻ പരമ്പരയിൽ അവനെ പുറത്താക്കണം. മുന്‍ താരം പറയുന്നു.
Next article❛സമയമായി❜. ❝നിങ്ങള്‍ തയ്യാറാണോ❞ ആകാംഷയുണര്‍ത്തി യുവരാജ് സിങ്ങ്