ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഹൈദരബാദിനെതിരെയുള്ള പോരാട്ടത്തില്‍ ടോസ് നേടിയ ബാംഗ്ലൂര്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഫാഫ് ഡൂപ്ലെസിയുടെ അര്‍ദ്ധസെഞ്ചുറി മികവില്‍ 192 റണ്‍സാണ് ബാംഗ്ലൂര്‍ ഉയര്‍ത്തിയത്. ഇന്നിംഗ്സിന്‍റെ ആദ്യ പന്തില്‍ കോഹ്ലി പുറത്തയെങ്കിലും ഫാഫ് ഡൂപ്ലെസിസ് (50 പന്തില്‍ 73) രജത് പഠിതാര്‍ (38 പന്തില്‍ 48) ഗ്ലെന്‍ മാക്സ്വെല്‍ (24 പന്തില്‍ 33) എന്നിവര്‍ മികച്ച പ്രകടനം നടത്തി.
അവസാന നിമിഷം ദിനേശ് കാര്‍ത്തികിന്‍റെ ഫിനിഷിങ്ങ് പ്രകടനമാണ് ബാംഗ്ലൂരിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. 8 പന്തില്‍ നിന്നാണ് 375 സ്ട്രൈക്ക് റേറ്റില്‍ സീനിയര്‍ താരം 30 റണ്‍ നേടിയത്. 1 ഫോറും 4 സിക്സുമാണ് കാര്‍ത്തിക് നേടിയത്.
ഫാറൂഖി എറിഞ്ഞ അവസാന ഓവറില്‍ 25 റണ്ണാണ് ബാംഗ്ലൂര്‍ നേടിയത്. അതില്‍ ഹാട്രിക്ക് സിക്സും ഒരു ഫോറും കാര്‍ത്തികാണ് അടിച്ചത്. മത്സരത്തില്‍ ഭാഗ്യത്തിന്‍റെ അകമ്പടി കൂടി കാര്‍ത്തികിനു ഉണ്ടായിരുന്നു. ഹാട്രിക്ക് സിക്സിലെ ആദ്യ സിക്സിനിടെ കാര്‍ത്തികിന്‍റെ ക്യാച്ച് രാഹുല്‍ ത്രിപാഠി ഡ്രോപ്പാക്കിയിരുന്നു.
5.5 കോടി രൂപക്കാണ് മെഗാ ലേലത്തില്‍ കാര്‍ത്തികിനെ ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. ഈ സീസണില്‍ ബാംഗ്ലൂരിന്‍റെ ഫിനിഷിങ്ങ് ജോലികള്‍ ചെയ്യുന്നത് ഈ ഇന്ത്യന്‍ താരമാണ്. സീസണില്‍ 12 മത്സരങ്ങളില്‍ നിന്നായി 200 സ്ട്രൈക്ക് റേറ്റില്‍ 274 റണ്‍സാണ് കാര്‍ത്തിക് നേടിയിരിക്കുന്നത്.