കോണ്‍വേയെ ചതിച്ചത് പവര്‍ക്കട്ട്. ചെന്നൈ ആരാധകര്‍ ദേഷ്യത്തില്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ എല്‍ – ക്ലാസിക്കോ പേരില്‍ അറിയപ്പെടുന്ന പോരാട്ടമാണ് മുംബൈ ഇന്ത്യന്‍സ് – ചെന്നൈ പോരാട്ടം. ഏറ്റവും കൂടുതല്‍ തവണ ചാംപ്യന്‍മാരായ ഇരു ടീമും ഏറ്റു മുട്ടുമ്പോള്‍ അത്യന്തം വാശിയാവാറുണ്ട്. ഇത്തവണയും പോരാട്ടം ഒട്ടും കുറഞ്ഞട്ടില്ലാ.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സിനു വളരെ മോശം തുടക്കമാണ് ലഭിച്ചത്. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ ഡെവോണ്‍ കോണ്‍വേയെ എല്‍ബിയിലൂടെ പുറത്താക്കി ഡാനിയല്‍ സാംസാണ് മുംബൈ ഇന്ത്യന്‍സിനു മികച്ച തുടക്കം നല്‍കിയത്. റിപ്ലേയില്‍ പന്ത് ലെഗ് സ്റ്റംപ് മിസ്സ് ചെയ്യും എന്ന് വ്യക്തമായിരുന്നു.

20220512 210922

എന്നാല്‍ ഡെവോണ്‍ കോണ്‍വേക്ക് റിവ്യൂ ചെയ്യാനുള്ള അവസരം ഉണ്ടായിരുന്നില്ലാ. സ്റ്റേഡിയത്തിലെ പവര്‍ക്കട്ട് കാരണം ഡിആര്‍എസ് ആദ്യ ഓവറുകളില്‍ പ്രവര്‍ത്തിക്കുന്നില്ലായിരുന്നു. ഇതിനാല്‍ അംപയറുടെ തെറ്റായ തീരുമാനം ചോദ്യം ചെയ്യാന്‍ സാധിച്ചില്ലാ. ന്യൂസിലന്‍റ് താരത്തിനു ഗോള്‍ഡന്‍ ഡക്കായി മടങ്ങേണ്ടി വന്നു.

പവര്‍ക്കട്ട് കാരണം പുറത്തായ ആദ്യ താരം എന്ന രീതിയിലുള്ള ട്രോളുകളാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഇത്രയും കാശുകൊണ്ട് നടത്തുന്ന ലീഗില്‍ വൈദ്യുതി പോലും മര്യാദക്ക് എത്തിക്കാന്‍ സാധിക്കുന്നില്ലേ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

Previous articleഅവർക്ക് ആനന്ദം ലഭിക്കുന്നത് വിമർശിക്കുന്നതിൽ ആണെങ്കിൽ അവർ അങ്ങനെ ചെയ്യട്ടെ. എന്നെ അതൊന്നും ബാധിക്കില്ല എന്ന് ഇഷാൻ കിഷൻ.
Next articleധോണി സ്മാര്‍ട്ടാവാന്‍ നോക്കി. നഷ്ടമായത് 24 പന്തുകള്‍