ടൂര്‍ണമെന്‍റിലെ മികച്ച ക്യാച്ചുമായി കോണ്‍വേ. അവിശ്വസിനീയ കാഴ്ച്ചകള്‍

ടി20 ക്രിക്കറ്റ് ഫോര്‍മാറ്റിലെ ഓരോ റണ്ണും വളരെയേറെ വിലപ്പെട്ടതാണ്. അതിനാല്‍ തന്നെ കുറ്റമറ്റ ഫീല്‍ഡിങ്ങ് കാഴ്ച്ചവയ്ക്കേണ്ടി വരും. ഈ പഴുതടച്ച പ്രകടനങ്ങളില്‍ ചിലപ്പോള്‍ അവിശ്വസിനീയ ക്യാചുകള്‍ കാണാന്‍ ഇടം വരും. അങ്ങനെയൊരു ക്യാച്ചിനാണ് ഇന്ന് ക്രിക്കറ്റ് ലോകം സാക്ഷിയായത്.

പാക്കിസ്ഥാന്‍ താരം ഹഫീസിനെ പുറത്താക്കാന്‍ കോണ്‍വേ എടുത്ത ക്യാച്ചാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. 11ാം ഓവറിലെ മിച്ചല്‍ സാന്‍റനറിനെ അതിര്‍ത്തി കടത്താന്‍ ശ്രമിച്ച ഹഫീസ് ഒതുങ്ങിയത് കോണ്‍വേയുടെ കൈകളില്‍. ലോങ്ങ് ഓഫില്‍ നിന്ന കോണ്‍വേ വളരെ അധികം ഓടി വായുവില്‍ ഡൈവ് ചെയ്താണ് ക്യാച്ച് കൈപിടിയില്‍ ഒതുക്കിയത്. ടൂര്‍ണമെന്‍റിലെ തന്നെ ഏറ്റവും മികച്ച ക്യാച്ചുകളില്‍ ഒന്നായിരുന്നു ഇത്.

നേരത്തെ ബാറ്റിംഗിലും മികച്ച പ്രകടനം കോണ്‍വേ നടത്തിയിരുന്നു. ലോ സ്കോറിങ്ങ് പോരാട്ടത്തില്‍ 24 പന്തില്‍ 27 റണ്ണാണ് നേടിയത്. ടോസ് നേടിയ പാക്കിസ്ഥാന്‍ ന്യൂസിലന്‍റിനെ ബാറ്റിംഗിനയക്കുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ 134 റണ്‍സാണ് ന്യൂസിലന്‍റ് നേടിയത്.