രാജസ്ഥാന്‍ ഉയര്‍ത്തിയ 223 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി ക്യാപിറ്റല്‍സിനു മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ ഓവര്‍ മുതല്‍ ആക്രമിച്ചു കളിച്ച പൃഥി ഷായും – ഡേവിഡ് വാര്‍ണറും അതിവേഗം സ്കോര്‍ ഉയര്‍ത്തി. 27 പന്തില്‍ 43 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ കൂട്ടിചേര്‍ത്തത്.
ഡേവിഡ് വാര്‍ണറെ പുറത്താക്കി പ്രസീദ് കൃഷ്ണയാണ് രാജസ്ഥാന്‍ റോയല്‍സിനു നിര്‍ണായക ബ്രേക്ക് ത്രൂ നല്‍കിയത്. പ്രസീദ്ദ് കൃഷ്ണയുടെ ആംഗിള്‍ ബോളില്‍ സിംഗില്‍ നേടാനുള്ള ശ്രമത്തിനിടെ എഡ്ജ് ആയി വിക്കറ്റ് കീപ്പര്‍ സഞ്ചു സാംസണ്‍ അനായാസ ക്യാച്ച് നേടി.
എന്നാല്‍ ഇതിനു ശേഷം നാടകീയ സംഭവങ്ങള്‍ അരങ്ങേറി. ക്ലീയര്‍ എഡ്ജുണ്ടായിട്ടും അംപയറുടെ ശ്രദ്ധ തിരിക്കാനായി ഡേവിഡ് വാര്‍ണര്‍ കാണിച്ച ആക്ഷനുകളാണ് ഇപ്പോള്‍ വൈറല്‍.
ക്ലിയര്‍ എഡ്ജ് നേടി ക്യാച്ച് പിടിച്ചട്ടും പൃഥി ഷായോട് ഓടണ്ട എന്ന് പറയുന്ന വാര്‍ണറെയാണ് കാണാന്‍ സാധിച്ചത്. എന്നാല്‍ അംപയറെ തെറ്റിദ്ധരിപ്പിക്കാന്‍ ഇതുകൊണ്ട് കഴിഞ്ഞില്ലാ. അംപയറുടെ തീരുമാനം പരിശോധിക്കാതെ രണ്ട് സെക്കന്‍റ് നോക്കിയാണ് ഓസ്ട്രേലിയന്‍ താരം ക്രീസ് വിട്ടത്.
ഇത് കമന്‍റേറ്ററില്‍ അടക്കം ചിരി പടര്‍ത്തിയിരുന്നു. മത്സരത്തില്‍ 14 പന്തില്‍ 5 ഫോറും 1 സിക്സും അടക്കം 28 റണ്ണാണ് നേടിയത്.