ഇന്ത്യന്‍ പ്രീമിയര്‍ തന്‍റെ മികച്ച ഫോം തുടര്‍ന്ന് ഓസ്ട്രേലിയന്‍ ബാറ്റര്‍ ഡേവിഡ് വാര്‍ണര്‍. രാജസ്ഥാന്‍ റോയല്‍സിനെതിരെ ഡല്‍ഹി വിജയിച്ച മത്സരത്തില്‍ അര്‍ദ്ധസെഞ്ചുറിയുമായി ഡേവിഡ് വാര്‍ണര്‍ പുറത്താകതെ നിന്നിരുന്നു. 41 പന്തില്‍ 5 ഫോറും 1 സിക്സും സഹിതം 62 റണ്‍സാണ് താരം നേടിയത്.
തന്റെ അർധസെഞ്ചുറി പോരാട്ടത്തില്‍, വാർണർ തന്റെ ഐപിഎൽ കരിയറിലെ എട്ടാം സീസണില്‍, 400 റൺസ് തികച്ചു. വിരാട് കോഹ്‌ലിക്കും ശിഖർ ധവാനും ശേഷം ഒരു സീസണിൽ 8 തവണ 400-ലധികം റൺസ് നേടുന്ന മൂന്നാമത്തെ ബാറ്റ്‌സ്മാനാണ് അദ്ദേഹം. 9 സീസണുകളിൽ 400ലധികം റൺസ് നേടിയ സുരേഷ് റെയ്‌നയാണ് പട്ടികയിൽ ഒന്നാമത്.
2009ൽ ഡൽഹി ഡെയർഡെവിൾസിനൊപ്പം ഐപിഎൽ കരിയർ ആരംഭിച്ച വാർണർ 2013 ലാണ് ആദ്യമായി 400 റൺസ് തികച്ചത്. 2014ൽ സൺറൈസേഴ്‌സ് ഹൈദരാബാദിലേക്ക് മാറുകയും, 3 ഓറഞ്ച് ക്യാപ്പുകൾ നേടി. ഐപിഎൽ 2021 ല്‍ ഒഴികെ, എല്ലാ സീസണിലും SRH-ന് വേണ്ടി എല്ലാ സീസണിലും 400 റൺസ് നേടി. കഴിഞ്ഞ സീസണിലെ മോശം ഫോമിനെ തുടര്‍ന്ന് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയിരുന്നു. പിന്നീട് താരത്തിനു പ്ലേയിങ്ങ് ഇലവനിലെ സ്ഥാനം നഷ്ടമായി.
ഐപിഎൽ 2022 മെഗാ ലേലത്തിൽ, വാർണർ 9 സീസണുകൾക്ക് ശേഷം ഡല്‍ഹിയിലേക്കെത്തി. 427 റൺസുമായി, ഡിസിയുടെ ഏറ്റവും ഉയർന്ന റൺ സ്‌കോററാണ് അദ്ദേഹം, ഈ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഈ ഓസ്ട്രേലിയന്‍ ബാറ്റര്‍.