പുഷ്പ സെലിബ്രേഷനുമായി ഡേവിഡ് വാര്‍ണര്‍. പഞ്ചാബിനെതിരെയുളള വിജയം ആഘോഷിച്ചത് ഇങ്ങനെ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിംഗ്സിനെതിരെയുള്ള വിജയത്തിനു ശേഷം ട്രെന്‍ഡിങ്ങായ പുഷ്പ സെലിബ്രേഷനുമായി ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍. പഞ്ചാബ് ഉയര്‍ത്തിയ വിജയലക്ഷ്യമായ 116 റണ്‍സ് അനായാസം ഡല്‍ഹി മറികടന്നു. 10.3 ഓവറില്‍ ഡല്‍ഹി റണ്‍ ചേസ് പൂര്‍ത്തിയാക്കിയപ്പോള്‍ ടോപ്പ് സ്കോററായത് ഡേവിഡ് വാര്‍ണര്‍ ആയിരുന്നു.

30 പന്തില്‍ 60 റണ്‍സാണ് താരം നേടിയത്. 10 ഫോറും 1 സിക്സുമാണ് താരത്തിന്‍റെ ബാറ്റില്‍ നിന്നും പിറന്നത്. വിജയലക്ഷ്യത്തില്‍ എത്തി മടങ്ങുന്നതിനിടെയാണ് വാര്‍ണുടെ പുഷ്പ സെലിബ്രേഷന്‍ വന്നത്.

വിജയത്തിനായി ടീമിനെ സഹായിച്ച ബൗളർമാരെ പ്രസന്റേഷൻ ചടങ്ങിൽ വാര്‍ണര്‍ എടുത്തു പറഞ്ഞു. “ബൗളർമാർ തങ്ങളുടെ ജോലി ചെയ്തു ഞങ്ങൾക്ക് അത് എളുപ്പമാക്കി. കഴിഞ്ഞ മത്സരവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വ്യത്യസ്തമായ പിച്ചായിരുന്നു, പക്ഷേ ഞങ്ങളുടെ ബൗളർമാർക്കാണ് ക്രെഡിറ്റ്, ”വാർണർ മത്സരത്തിന് ശേഷമുള്ള പ്രസന്‍റേഷന്‍ ചടങ്ങില്‍ പറഞ്ഞു.

6a0d28da 88fc 40fb b32f 036e884f3208 1

” ഇന്ന് രാത്രി ഞങ്ങളുടെ മുറികളിൽ നിന്ന് പുറത്തിറങ്ങി കളിക്കാൻ കഴിഞ്ഞതിൽ നന്ദിയുണ്ട്. ഞാൻ പോസിറ്റീവായിരിക്കാൻ ശ്രമിക്കുകയായിരുന്നു ” വാര്‍ണര്‍ കൂട്ടിചേര്‍ത്തു. 6 പോയിന്‍റുമായി ഡല്‍ഹി ആറാമതാണ്. വെള്ളിയാഴ്ച്ച രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് അടുത്ത മത്സരം.