ഞെട്ടിച്ച് മാക്സ്വെൽ 🔥🔥 അവിശ്വസനീയ ഇന്നിങ്സ്. ഡബിൾ സെഞ്ച്വറിയുമായി പോരാട്ട വീര്യം.

glen maxwell cwc 2023

അഫ്ഗാനെതിരായ ഏകദിന ലോകകപ്പ് മത്സരത്തിൽ ഒരു അവിശ്വസനീയ വിജയം സ്വന്തമാക്കി ഓസ്ട്രേലിയ. മാക്സ്വെല്ലിന്റെ തകർപ്പൻ ഡബിൾ സെഞ്ചുറിയുടെ ബലത്തിൽ ആയിരുന്നു ഓസ്ട്രേലിയയുടെ ഈ അവിശ്വസനീയ വിജയം. മത്സരത്തിൽ പൂർണമായും പരാജയത്തിലേക്ക് നീങ്ങിയ ഓസ്ട്രേലിയയെ മാക്സ്വെൽ കൈപിടിച്ചു കയറ്റുകയായിരുന്നു. 128 പന്തുകളിലാണ് മാക്സ്വെൽ തന്റെ 200 റൺസ് പൂർത്തീകരിച്ചത്. മത്സരത്തിൽ 3 വിക്കറ്റുകളുടെ വിജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. ഈ വിജയത്തോടെ ലോകകപ്പിന്റെ സെമിഫൈനലിൽ സ്ഥാനം പിടിക്കാനും ഓസ്ട്രേലിയക്ക് സാധിച്ചിട്ടുണ്ട്.

മത്സരത്തിൽ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അഫ്ഗാനിസ്ഥാന്റെ ബാറ്റർമാർക്കൊക്കെയും മത്സരത്തിൽ തുടക്കം ലഭിച്ചു. എന്നാൽ ഇബ്രാഹിം സദ്രാൻ മാത്രമാണ് ആ തുടക്കം മികച്ച രീതിയിൽ ഉപയോഗിച്ചത്. ഇതുവരെ ലോകകപ്പിൽ ഒരു അഫ്ഗാൻ ബാറ്ററുടെ ഏറ്റവും മികച്ച ഇന്നിംഗ്സാണ് ഇബ്രാഹിം സദ്രാൻ മത്സരത്തിൽ കാഴ്ചവച്ചത്. മത്സരത്തിൽ ഓസ്ട്രേലിയൻ ബോളിംഗ് അറ്റാക്കിനെ വളരെ സംയമനത്തോടെയാണ് സദ്രാൻ നേരിട്ടത്. മധ്യ ഓവറുകളിലടക്കം വളരെ പക്വതയോടെ ഓസ്ട്രേലിയക്കെതിരെ ചെറുത്തു നിൽക്കാൻ അഫ്ഗാനിസ്ഥാൻ ബാറ്റിംഗ് നിരയ്ക്ക് സാധിച്ചു. മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ച്വറി സദ്രാൻ സ്വന്തമാക്കി.

മത്സരത്തിൽ 143 പന്തുകൾ നേരിട്ട സദ്രാൻ 8 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 129 റൺസാണ് നേടിയത്. ഇത് ആദ്യമായാണ് ഒരു അഫ്ഗാൻ താരം ലോകകപ്പിൽ സെഞ്ചുറി നേടുന്നത്. സദ്രാന്റെ മികവാർന്ന ഇന്നിങ്സോടുകൂടി അഫ്ഗാനിസ്ഥാൻ ഒരു ഭേദപ്പെട്ട സ്കോറിലേക്ക് കുതിക്കുകയായിരുന്നു. ഒപ്പം അവസാന ഓവറുകളിൽ റാഷിദ് ഖാൻ അടിച്ചു തകർത്തതോടെ അഫ്ഗാനിസ്ഥാൻ ശക്തമായ ഒരു ബാറ്റിംഗ് പ്രകടനം കാഴ്ചവയ്ക്കുകയായിരുന്നു. 18 പന്തുകൾ നേരിട്ട റാഷിദ് 2 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 35 റൺസാണ് മത്സരത്തിൽ നേടിയത്. ഇതോടെ അഫ്ഗാൻ 291 എന്ന ശക്തമായ സ്കോറിലെത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ ആക്രമിച്ചു തുടങ്ങാനാണ് ശ്രമിച്ചത്. എന്നാൽ അഫ്ഗാനിസ്ഥാന്റെ പേസർമാർക്ക് മുൻപിൽ ഓസ്ട്രേലിയ തകർന്നുവീണു.

Read Also -  മില്ലറുടെ രക്ഷാപ്രവര്‍ത്തനം. തകര്‍ച്ചയില്‍ നിന്നും വിജയത്തിലേക്ക് എത്തി സൗത്താഫ്രിക്ക

നവീൻ ഉൾ ഹക്കും അസ്മത്തുള്ളയും പവർപ്ലേ ഓവറുകളിൽ തന്നെ ഓസ്ട്രേലിയയെ ഞെട്ടിക്കുകയുണ്ടായി. ഇരുവരും ചേർന്ന് ഓസ്ട്രേലിയയുടെ മുൻനിരയിലെ 4 വിക്കറ്റുകളാണ് പവർപ്ലേ ഓവറുകളിൽ വീഴ്ത്തിയത്. ഇങ്ങനെ ഓസ്ട്രേലിയ 91ന് 7 എന്ന നിലയിൽ മത്സരത്തിൽ തകരുകയുണ്ടായി. പക്ഷേ പിന്നീട് കാണാൻ സാധിച്ചത് മാക്സ്വെല്ലിന്റെ ന്റെ ഒരു വിരുന്നാണ്. അഫ്ഗാനിസ്ഥാൻ ബോളിംഗ് നിരയെ എല്ലാത്തരത്തിലും അടിച്ചകറ്റി ഒരു വെടിക്കെട്ട് ആണ് മത്സരത്തിൽ കാഴ്ചവച്ചത്. വെടിക്കെട്ട് ഷോട്ടുകൾക്കിടയിൽ പരിക്കുപറ്റിയിട്ടും തന്റെ പോരാട്ടം മാക്സ്വെൽ അവസാനിപ്പിച്ചില്ല. വളരെ ആവേശകരമായ ഒരു സെഞ്ച്വറി മാക്സ്വെൽ മത്സരത്തിൽ കുറിച്ചു. ഒപ്പം എട്ടാം വിക്കറ്റിൽ കമ്മീൻസുമോത്ത് ഒരു റെക്കോർഡ് കൂട്ടുകെട്ട് കെട്ടിപ്പടുക്കാനും മാക്സ്വെല്ലിന് സാധിച്ചു. മാക്സ്വെൽ മത്സരത്തിൽ 128 പന്തുകളിൽ 201 റൺസാണ് സ്വന്തമാക്കിയത്. ഇന്നിംഗ്സിൽ 21 ബൗണ്ടറികളും 10 സിക്സ്റുകളും ഉൾപ്പെട്ടു. ഇങ്ങനെ മത്സരത്തിൽ ഓസ്ട്രേലിയ ഒരു അവിശ്വസനീയ വിജയം സ്വന്തമാക്കുകയായിരുന്നു.

Scroll to Top