ഓസ്‌ട്രേലിയൻ പര്യടനത്തിലെ തന്റെ ബാറ്റിങിനെ വിമർശിച്ചവർക്ക് മറുപടിയുമായി പൂജാര

ഇന്ത്യ : ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരക്കിടെ   ബാറ്റിങ്ങിലെ മെല്ലപ്പോക്കിന്റെ പേരില്‍  ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട താരമാണ് ചേതേശ്വര്‍ പൂജാര. ഇത്തവണ 29.20 സ്‌ട്രൈക്ക് റേറ്റിലാണ് പൂജാര ഓസീസ് മണ്ണിൽ റൺസ്  നേടിയത് . കഴിഞ്ഞ തവണ  ഓസീസ് പര്യടനത്തില്‍ 41.41 സ്‌ട്രൈക്ക് റേറ്റിലാണ് പൂജാര റണ്‍സ് നേടിയിരുന്നത്.  താരത്തിന്റെ മെല്ലെപോക്ക് ബാറ്റിംഗ് ഇന്ത്യൻ  ടീമിനെ ബാധിക്കുന്നു എന്നുവരെ ചിലർ ആക്ഷേപം ഉന്നയിച്ചിരുന്നു.


എന്നാൽ  എന്തുകൊണ്ടാണ് സാവധാനം ബാറ്റ് ചെയ്തന്നെതിന്റെ കാരണം വ്യക്തമാക്കുകയാണ് ചേതേശ്വർ പൂജാര .
ഓസീസ് പര്യടനത്തിന് മുമ്പ്  ബാറ്റിങ്ങിലെ താളം  പ്രതീക്ഷിച്ച പോലെ തനിക്ക്  വീണ്ടെടുക്കാന്‍  കഴിഞ്ഞില്ല എന്ന് തുറന്ന് പറഞ്ഞ പൂജാര .വിമർശകർക്ക് അർഹമായ മറുപടിയും നൽകി .

പൂജാരയുടെ  വാക്കുകൾ ഇപ്രകാരമാണ്  ”ഓസ്‌ട്രേലിയയിലേക്ക് ടെസ്റ്റ്  പരമ്പരക്ക് മുന്നോടിയായായി  തിരിക്കുന്നതിന് മുമ്പ് ഫസ്റ്റ്ക്ലാസ് മത്സരങ്ങള്‍ ഒരുപാട്  കളിക്കണമെന്നുണ്ടായിരുന്നു. എന്നാല്‍  ഒരൊറ്റ മത്സരം മാത്രം  കളിക്കുവാനാണ് അവസരം ലഭിച്ചത് .  അതിലാവട്ടെ തൃപ്തികരമായ  ബാറ്റിംഗ് പ്രകടനം പുറത്തെടുക്കാനായില്ല. കൂടുതല്‍ സമയവും  ടീമിനൊപ്പം  ശ്രദ്ധ നെറ്റ് പ്രാക്ടീസിലായിരുന്നു. കൊവിഡ് കാലത്തിനിടെ കൂടുതല്‍ മത്സരങ്ങള്‍ കളിക്കാന്‍ കഴിയാതിരുന്നതുകൊണ്ടാണ് സ്‌ട്രൈക്ക് റേറ്റ് ഉയര്‍ത്താന്‍ സാധിക്കാതിരുന്നത്.  ഓസീസ് സ്റ്റാർ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്തിന്  പോലും പരമ്പരയുടെ തുടക്കത്തില്‍ ബാറ്റ് ചെയ്യാന്‍  ഏറെ ബുദ്ധിമുട്ടിയതായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്.” പൂജാര പറഞ്ഞു.

വരാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരക്ക് മുമ്പ് ടീമംഗങ്ങള്‍ മൊത്തം ആത്മവിശ്വാസത്തിലാണെന്നും പൂജാര പറഞ്ഞു. ”ഇംഗ്ലണ്ടിനെതിരായ പരമ്പര വലിയ  പ്രതീക്ഷയോടെയാണ്  ഞങ്ങൾ എല്ലാവരും നോക്കി കാണുന്നത്. ടീമംഗങ്ങളെല്ലാം  വിശ്വാസത്തോടെയാണ്   കളിക്കുവാൻ ഇറങ്ങുന്നത്  .ഇപ്പോൾ
ഓസീസിനെതിരേ അവരുടെ നാട്ടില്‍ നേടിയ ടെസ്റ്റ് പരമ്പര നേട്ടം എല്ലാവരെയും പ്രചോദിപ്പിച്ചിട്ടുണ്ട്. നമ്മുടെ ഇപ്പോഴത്തെ  ടീമിനും  ഇംഗ്ലണ്ടിനെതിരേ നന്നായി പെര്‍ഫോം ചെയ്യാനാവുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്.” പുജാര വിശദമാക്കി.