ഐപിഎല്ലിലെ ഏറ്റവും മികച്ച ടീം ഏതെന്ന ചോദ്യത്തിന് ആരും നൽകുന്ന ഉത്തരം രോഹിത് ശർമ്മ മുംബൈ ഇന്ത്യൻസ് എന്നാകും .ഐപിഎല്ലിൽ ഏറ്റവും കൂടുതൽ തവണ കിരീടം നേടിയ ടീമായ മുംബൈ ഇന്ത്യൻസ് ടീമിന്റെ വിശ്വസ്ത താരമാണ് പ്രമുഖ വിൻഡീസ് ആൾറൗണ്ടർ കീറോണ്‍ പൊള്ളാര്‍ഡ് .
മുംബൈ ഇന്ത്യൻ ടീമിലെ രണ്ടാമനായ പൊള്ളാർഡ് ഇത്തവണത്തെ ഐപിൽ മത്സരത്തിലും ചെന്നൈ സൂപ്പർ കിങ്‌സ് എതിരെ വെടിക്കെട്ട് അർദ്ധ സെഞ്ച്വറി നേടിയിരുന്നു .2010ല്‍ ആദ്യമായി മുംബൈയിലെത്തിയശേഷം കിറോൺ പൊള്ളാര്‍ഡ് ഇതുവരെ മറ്റൊരു ഐപിൽ ടീമിനായും കളിച്ചിട്ടില്ല.മുംബൈ ഇന്ത്യൻസ് ടീമിൽ പൊള്ളാർഡ് എത്തിയതിന്റെ രഹസ്യം തുറന്ന് പറയുകയാണ് വിൻഡീസ് ടീമിലെ സഹതാരവും ചെന്നൈ സൂപ്പർ കിങ്‌സ് അംഗവുമായ ഡ്വെയിന്‍ ബ്രാവോ.നേരത്തെ ബ്രാവോ ഐപിൽ ആദ്യ 2 സീസണിലും മുംബൈ ഇന്ത്യൻസ് ടീമിൽ കളിച്ചിരുന്നു .
ആദ്യ 2 സീസണിലും ഞാൻ മുംബൈ ടീമിനായി കളിച്ചു .ശേഷം ഞാൻ ടീം മാറിയപ്പോൾ മുംബൈ മാനേജ്‌മന്റ് എനിക്ക് പകരക്കാരനെ തേടിയിരുന്നു .
വിൻഡീസ് ആഭ്യന്തര ടീമിലെ ആ സമയത്തെ പ്രധാന വെടിക്കെട്ട് ബാറ്സ്മാനായ 19 വയസ്സുകാരൻ പൊള്ളാർഡിനെ ഞാൻ അവർക്ക് പരിചയപ്പെടുത്തി .എന്നാൽ മറ്റൊരു ക്ലബ്ബിൽ കളിച്ച പൊള്ളാർഡിനെ ടീമിൽ എത്തിക്കുവാൻ ആ വർഷം അവർക്ക് കഴിഞ്ഞില്ല .അടുത്ത വർഷം ചാമ്പ്യൻസ് ലീഗ് ടി:20 വേളയിൽ ഞാൻ പറഞ്ഞത് പ്രകാരം മുംബൈ ടീം പൊള്ളാർഡുമായി സംസാരിച്ചു രണ്ട് ലക്ഷം ഡോളറിന്‍റെ കരാറും ഉറപ്പിച്ചു .പക്ഷേ ചില വിവാദങ്ങളെ തുടർന്ന് മാറിമറിഞ്ഞ ആ കരാറും പിന്നീട് മുംബൈ അദ്ധേഹത്തെ ലേലത്തിൽ വിളിച്ചെടുത്തതും എല്ലാം ചരിത്രം ” ബ്രാവോ വാചാലനായി .