ഐപിഎല്‍ ചൂതാട്ടം. വിവരങ്ങള്‍ ചോര്‍ത്തിയത് ക്ലിനര്‍ ജോലി ചെയ്ത്.

five matches were played at th

അടുത്തിടെ നിര്‍ത്തിവച്ച ഐപിഎല്ലില്‍ ചൂതാട്ടത്തിനു ക്ലിനറായി ജോലി ചെയ്ത് വിവരം ചോര്‍ത്തിയെന്ന് കണ്ടെത്തിയതായി ബിസിസിഐയുടെ അഴിമതി വിരുദ്ധ തലവനായ ഷാബിര്‍ ഹുസൈന്‍ പിടിഐയോട് പറഞ്ഞു. ന്യൂഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് വിവരം ചോര്‍ത്തിയത്. സീസണില്‍ അഞ്ചു മത്സരങ്ങളാണ് ജയ്റ്റ്ലീ സറ്റേഡിയത്തില്‍ നടന്നത്. എന്നാല്‍ ഏത് മത്സരത്തിലാണ് ഈ സംഭവം നടന്നത് എന്ന് വെളിപ്പെടുത്താന്‍ തയ്യാറായില്ലാ.

സംശയാസ്പദകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ ഒരാളെ അഴിമിതി വിരുദ്ധ ഉദ്യോഗ്സ്ഥന്‍ പിടിച്ചെന്നും, പിടിയില്‍ നിന്നും രക്ഷപ്പെട്ടു എന്നും ഹുസൈന്‍ പറഞ്ഞു. ഡല്‍ഹി പോലീസില്‍ ഇതിനെ സംമ്പന്ധിച്ച് പരാതി നല്‍കിയട്ടുണ്ട്.

ആളൊഴിഞ്ഞ സ്ഥലത്ത് നില്‍ക്കുകയായിരുന്ന അയാള്‍ എന്താണ് ഇവിടെ ചെയ്യുന്നത് എന്ന് ചോദിച്ചു. ഞാന്‍ കാമുകിയുമായി സംസാരിക്കുകയായിരുന്നു എന്നായിരുന്നു മറുപടി. ഇപ്പോള്‍ വിളിച്ച നമ്പര്‍ ഡയല്‍ ചെയ്യാനും ഫോണുകള്‍ കൈമാറാനും ആവശ്യപ്പെട്ടു. എന്നാല്‍ ഫോണ്‍ പരിശോധനക്കിടെ രക്ഷപ്പെടുകയായിരുന്നു.രണ്ട് മൊബൈലുകൾ കൈവശമുണ്ടായതാണ് സംശയത്തിനു ഇടയാക്കിയത്.

രാജസ്ഥാന്‍ റോയല്‍സ് – സണ്‍റൈസേഴ്സ് ഹൈദരബാദ് മത്സരത്തില്‍ വ്യാജ പാസുമായി എത്തിയ രണ്ട് പേരെ ഡല്‍ഹി പോലീസ് പിടിച്ചിരുന്നു. ക്ലീനറായി ജോലി ചെയ്ത ആളെ ആധാര്‍ നമ്പര്‍ വഴി കണ്ടെത്താര്‍ കഴിയും എന്നും ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ പിടികൂടാന്‍ കഴിയും എന്ന് അഴിമിതി വിരുദ്ധ മേധാവി പറഞ്ഞു. ചെറിയ കൂലിക്കുവേണ്ടി വിവരങ്ങള്‍ കൈമാറുന്നയാളാണെന്നും ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പിടിയിലാവുമെന്നും അറിയിച്ചു

Read Also -  ടെസ്റ്റ്‌ സ്റ്റൈലിൽ കോഹ്ലിയുടെ "ഇഴച്ചിൽ ഇന്നിങ്സ്". 43 പന്തുകളിൽ 51 റൺസ്. കളി മറന്നോ കിങ് ?

മുംബൈയില്‍ നടന്ന മത്സരത്തിനിടെ സംശയാസ്പദമായി രണ്ടുപേരെ ഹൈദരബാദ് ടീമംഗങ്ങള്‍ താമസിക്കുന്ന ഹോട്ടലില്‍ കണ്ടത്തിയിരുന്നു. എന്നാല്‍ ബയോബബിള്‍ കാരണം താരങ്ങളുമായി ആശയവിനിമയം നടത്താന്‍ സാധിച്ചിരുന്നില്ലാ. ടൂര്‍ണമെന്‍റില്‍ ഇതുവരെ താരങ്ങള്‍ ആരും അഴിമതി പരാതികള്‍ പറഞ്ഞട്ടില്ലെന്നും ഷാബിര്‍ ഹുസൈന്‍ പറഞ്ഞു.

Scroll to Top