പണം വേണ്ട. രാജ്യമാണ് വലുത്. സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഐപിഎല്‍ കളിക്കാന്‍ ഇല്ലാ.

England vs Australia ashes 1

ആഷസ്സിലെ ഇംഗ്ലണ്ടിന്‍റെ മോശം പ്രകടനം കാരണം ഐപിഎല്ലില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ഒരുങ്ങി ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്ക്സ്. ഇക്കഴിഞ്ഞ ആഷസ്സില്‍ 4 – 0 പരാജയമാണ് ജോ റൂട്ട് നായകനായ ഇംഗ്ലണ്ട് ടീം ഏറ്റുവാങ്ങിയത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ അവസാന സ്ഥാനങ്ങളിലാണ് ഇംഗ്ലണ്ട് ടീം .

അഞ്ചാം ടെസ്റ്റിനു ശേഷം 2022 ഐപിഎല്ലില്‍  ജോ റൂട്ട് ഭാഗമാകില്ലാ എന്ന് പറഞ്ഞു. ടെസ്സ് ടീമിനെ പഴയ പ്രൗഡിയില്‍ എത്തിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ജോ റൂട്ട് ഈ തീരുമാനം എടുത്തത്. ഇതിനു പിന്നാലെയാണ് ഓള്‍റൗണ്ടറായ ബെന്‍ സ്റ്റോക്ക്സും ക്യാപ്‌റ്റന്‍റെ പിന്നാലെ സഞ്ചരിക്കുന്നത്.

333305

രണ്ട് ടീമുകള്‍ കൂടി എത്തിയതോടെ ഐപിഎല്‍ മത്സരങ്ങള്‍ 74 എണ്ണവും. ഏപ്രില്‍ രണ്ടിന് ആരംഭിച്ച് ജൂണ്‍ 3 ന് അവസാനിക്കുന്ന രീതിയിലാകും മത്സരക്രമം. ലോര്‍ഡ്സില്‍ ന്യൂസിലന്‍റിനെതിരെയുള്ള ആദ്യ ടെസ്റ്റ് ജൂണ്‍ 2 നാണ് ആരംഭിക്കുന്നത്.

ഐപിഎല്ലിലെ വില കൂടിയ താരങ്ങളില്‍ ഒരാളാണ് ബെന്‍ സ്റ്റോക്ക്സ്. എന്നാല്‍ വരാനിരിക്കുന്ന സീസണിനു മുന്നോടിയായി ഇംഗ്ലണ്ട് ഓള്‍റൗണ്ടറെ നിലനിര്‍ത്തിയിരുന്നില്ലാ. 43 മത്സരങ്ങളില്‍ നിന്നായി 920 റണ്‍സും 28 വിക്കറ്റും നേടി.

Read Also -  250 അടിക്കണ ടീമിനെ 200 ല്‍ താഴെ ഒതുക്കി. 6 മത്സരങ്ങള്‍ക്ക് ശേഷം ബാംഗ്ലൂരിന് വിജയം.
Scroll to Top