ഐപിഎല്‍ മെഗാലേലം. പരമാവധി 4 താരങ്ങളെ നിലനിര്‍ത്താം

അടുത്ത ഐപിഎല്‍ സീസണിനോട് മുന്നോടിയായി നടക്കുന്ന ഐപിഎല്‍ മെഗാലേലത്തില്‍ പഴയ എട്ടു ടീമുകള്‍ക്ക് പരമാവധി നാല് താരങ്ങളെ സ്വന്തമാക്കാം. പുതിയ ടീമുകളായ ലക്നൗ, അഹമ്മദാബാദ് ടീമുകള്‍ക്ക് മൂന്നു താരങ്ങളെ ലേലത്തിനു മുന്നോടിയായി സ്വന്തമാക്കാം. ഇത്തവണ മെഗാ ലേലത്തില്‍ റൈറ്റ് ടു മാച്ച് കാര്‍ഡ് എന്‍ട്രി ഉണ്ടാകില്ലാ എന്ന പ്രത്യേകതയും ഉണ്ട്.

ഇത്തവണ താരങ്ങള്‍ക്കായി 90 കോടി രൂപ വരെ ഒരു ടീമിനു ചെലവഴിക്കാം. നവംമ്പര്‍ മാസം പഴയ ടീമുകള്‍ക്ക് താരങ്ങളെ നിലനിര്‍ത്താനുള്ള സമയമാണ്. അതിനു ശേഷം പുതിയ രണ്ട് ടീമുകള്‍ക്ക് 3 താരങ്ങളെ കണ്ടെത്തം.

പരമാവധി 3 ഇന്ത്യന്‍ താരങ്ങളെ അല്ലെങ്കില്‍ 2 വിദേശ താരങ്ങളെ ടീമുകള്‍ക്ക് നിലനിര്‍ത്താം. 2 അണ്‍ക്യാപ്ഡ് താരങ്ങളെ നിലനിര്‍ത്താന്‍ ടീമുകള്‍ക്ക് സാധിക്കില്ലാ. പുതിയ ടീമുകള്‍ക്ക് പരമാവധി രണ്ട് ഇന്ത്യന്‍ താരങ്ങളെയും 1 വിദേശ താരത്തെയും സ്വന്തമാക്കാം.

താരങ്ങളുടെ വില

എത്ര താരങ്ങളെ നിലനിര്‍ത്തുന്നു എന്നതനുസരിച്ച് താരങ്ങളുടെ വിലയും തീരുമാനിച്ചട്ടുണ്ട്.

Deductions for 4 Players INR 42 Cr
Player 1 INR 16 Cr
Player 2 INR 12 Cr
Player 3 INR 8 Cr
Player 4 INR 6 Cr
Deduction for 3 Players INR 33 Cr
Player 1 INR 15 Cr
Player 2 INR 11 Cr
Player 3 INR 7 Cr
Deductions for 2 Players INR 24 Cr
Player 1 INR 14 Cr
Player 2 INR 10 Cr
Deduction for 1 Player INR 14 Cr