ക്രിക്കറ്റ് ലോകത്ത് എക്കാലവും ആവേശം ഉണർത്താറുള്ള പോരാട്ടമാണ് ഇന്ത്യ :പാക് മത്സരം. ഇക്കഴിഞ്ഞ ടി :20 ക്രിക്കറ്റ് ലോകകപ്പിൽ വിരാട് കോഹ്ലി നയിച്ച ഇന്ത്യൻ ടീമിനെ ബാബർ അസം നായകനായ പാകിസ്ഥാൻ ടീം 10 വിക്കറ്റിന് തോൽപ്പിച്ച് ചരിത്ര നേട്ടം കരസ്ഥമാക്കിയിരുന്നു. ഐസിസി ലോകകപ്പ് ചരിത്രത്തിൽ ആദ്യമായിട്ടാണ് പാകിസ്ഥാൻ ടീം ഇന്ത്യയെ വീഴ്ത്തുന്നത്.
കൂടാതെ മത്സര ശേഷം ഏറ്റവും അധികം ശ്രദ്ധേയമായി മാറിയത് ഇന്ത്യ,പാക് താരങ്ങളുടെ സൗഹൃദമാണ്. തോൽവി നേരിട്ടെങ്കിൽ പോലും മത്സര ശേഷം പാകിസ്ഥാൻ ഓപ്പണർമാർക്ക് അരികിലേക്ക് എത്തിയ നായകൻ കോഹ്ലി അവരുമായി മികച്ച സൗഹൃദം പങ്കുവെച്ചത് മനോഹര കാഴ്ചയായി മാറിയിരുന്നു.
സൂപ്പർ 12 റൗണ്ടിൽ ആദ്യത്തെ മത്സര ശേഷം എന്താണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി തന്നോട് പറഞ്ഞത് എന്നുള്ള കാര്യം ഇതുവരെ ബാബർ അസം വെളിപ്പെടുത്തിയിരുന്നില്ല. അതേസമയം കഴിഞ്ഞ ദിവസം ഒരു വാർത്താസമ്മേളത്തിനിടയിൽ ഒരു പത്ര പ്രവർത്തകൻ ഇക്കാര്യം ചോദിച്ചപ്പോഴാണ് ബാബർ അസം വിശദമാക്കിയത്. എന്താണ് അന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി പറഞ്ഞതെന്ന് താൻ ആരോടും വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നാണ് പാക്ക് നായകന്‍ പറഞ്ഞത്.
“അവസാനത്തെ ടി :20 ലോകകപ്പിന് ശേഷം നിങ്ങളും വിരാട് കോഹ്ലിയുമായി സംസാരിക്കുന്നത് കാണുവാൻ കഴിഞ്ഞല്ലോ. നിങ്ങൾ ഇരുവരും ആവേശപൂർവ്വം സംസാരിക്കുന്നത് കാണുവാൻ കഴിഞ്ഞല്ലോ. എന്താണ് വിരാട് കോഹ്ലി നിങ്ങളോട് പറഞ്ഞത്. അല്ലെങ്കിൽ താങ്കൾ എന്താണ് വിരാട് കോഹ്ലിയോട് പറഞ്ഞത് “മാധ്യമ പ്രവർത്തകൻ ഇപ്രകാരം ചോദിച്ചു.എന്നാൽ ഇത് വെസ്റ്റ് ഇൻഡീസ് : പാകിസ്ഥാൻ പരമ്പരക്ക് മുന്നോടിയായുള്ള മീഡിയ സമ്മേളനമാണെന്ന് പാകിസ്ഥാൻ ടീം മീഡിയ മാനേജർ മുന്നറിയിപ്പ് നൽകി എങ്കിലും ബാബർ അസം തന്റെ സ്വന്തം ശൈലിയിൽ മറുപടിയുമായി എത്തി.
“അതെ ഞങ്ങൾ 2 ക്രിക്കറ്റ് ടീം ക്യാപ്റ്റൻമാരും അൽപ്പം ചർച്ചകൾ അന്ന് നടത്തി. എന്നാൽ എന്തിനാണ് നിങ്ങൾക്ക് മുൻപിൽ ഞാൻ ഇക്കാര്യം വെളിപ്പെടുത്തുന്നത്. അന്നത്തെ സംസാരം എന്തെന്ന് പറയാൻ ഞാൻ ഒരിക്കലും ആഗ്രഹം കാണിക്കുന്നില്ല “ബാബർ അസം പറഞ്ഞു.