ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ബോളിംഗില്‍ ഒരു കൈ നോക്കി പാക്കിസ്ഥാന് ക്യാപ്റ്റന്‍ ബാബര്‍ അസം. നാലാം ദിനത്തിലെ അവസാന ഓവറാണ് ബാബര്‍ അസം എറിഞ്ഞത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ ബാബര്‍ അസമിന്റെ ആദ്യ ഓവറായിരുന്നു ഇത്.
ആ ഓവറില്‍ 1 റണ്‍ മാത്രമാണ് താരം വിട്ടുകൊടുത്തത്. ബംഗ്ലാദേശ് ബാറ്റർ തജിയുൾ ഇസ്ലാമിന്റെ വിക്കറ്റ് വീഴ്ത്താൻ അവസരം ലഭിച്ചെങ്കിലും ഫീൽഡർ ക്യാച്ച് പാഴാക്കി. ബാറ്ററായ ബാബര്‍ അസം പന്തെറിയുന്നത് ഫീല്‍ഡിലെ അപൂര്‍വ്വ കാഴ്ച്ചയായി മാറി.
ബാബർ അസമിന്റെ ബൗളിങ് വീഡിയോ ചുരുങ്ങിയ നിമിഷം കൊണ്ടുതന്നെ സമൂഹമാധ്യമങ്ങളിലൂടെ വൈറലായി. പാക്കിസ്ഥാന്റെ 300 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ലാദേശ് നാലാം ദിനം അവസാനിക്കുമ്പോള്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 76 റണ്‍സാണ് നേടിയിരിക്കുന്നത്. പാക്കിസ്ഥാനു വേണ്ടി സാജിദ് ഖാന് 6 വിക്കറ്റ് വീഴ്ത്തി.