കോവിഡ് ആശങ്ക ഭീഷണിയായി :ഓസ്‌ട്രേലിയയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം റദ്ദാക്കി

02SAtour

വർധിച്ചുവരുന്ന കൊവിഡ് വ്യാപനം ക്രിക്കറ്റിന്  മുകളിൽ ഇപ്പോഴും ഭീഷണിയായി തുടരുന്നുണ്ട്. കോവിഡ്  ആശങ്കയെത്തുടര്‍ന്ന് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്‍റെ ദക്ഷിണാഫ്രിക്കന്‍ പര്യടനമാണ്  റദ്ദാക്കുവാൻ ഇപ്പോൾ തീരുമാനം വന്നത് .

  ഓസീസ് ടീം പര്യടനത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ മൂന്ന് ടെസ്റ്റുകളായിരുന്നു ദക്ഷിണാഫ്രിക്കൻ മണ്ണിൽ  കളിക്കേണ്ടിയിരുന്നത്. അതേസമയം  ദക്ഷിണാഫ്രിക്കന്‍ പര്യടനം ഒഴിവാക്കിയത് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താമെന്ന ഓസീസ് മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി.ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായ ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര മാറ്റിവെച്ചതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് ന്യൂസിലന്‍ഡ് യോഗ്യത നേടിയിരുന്നു.

നേരത്തെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള 19 അംഗ ക്രിക്കറ്റ്  ടീമിനെ  ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പരമ്പരയുടെ തീയതികള്‍  ഇതുവരെ പൂർണ്ണമായി  പ്രഖ്യാപിച്ചിരുന്നില്ല.

എന്നാൽ ദക്ഷിണാഫ്രിക്കയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് പര്യടനം നീട്ടിവെക്കുന്നതെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ ഇടക്കാല സിഇഒ നിക്ക് ഹോക്‌ലെ  ഇറക്കിയ കുറിപ്പിലൂടെ വ്യക്തമാക്കുന്നത്  .കൂടാതെ കുറച്ച് ദിവസങ്ങളായി  ദക്ഷിണാഫ്രിക്കയില്‍ ജനിതകമാറ്റം വന്ന കൊവിഡ് വൈറസ് വ്യാപനവും രൂക്ഷമാണ്. ഇതും ഓസീസ്  ക്രിക്കറ്റ് ബോർഡിന്റെ  പരമ്പര റദ്ധാക്കുവാനുള്ള  തീരുമാനത്തിന് കാരണമായി എന്നാണ് സൂചനകൾ .

Read Also -  ഹർദിക് പാണ്ഡ്യയെ ലോകകപ്പിൽ കളിപ്പിക്കേണ്ട.. സഞ്ജുവിനെയും ഒഴിവാക്കി സേവാഗ്..
Scroll to Top