മത്സരങ്ങൾ ഓസ്‌ട്രേലിയയിൽ നടത്തുവാൻ എല്ലാം ശ്രമങ്ങളും നടത്തി :പരമ്പര റദ്ധാക്കിയതിൽ വിശദീകരണവുമായി ക്രിക്കറ്റ് ഓസ്ട്രേലിയ

ഓസ്ട്രേലിയയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ദക്ഷിണാഫ്രിക്കയിലെ കൊറോണ സാഹചര്യം പരിഗണിച്ച് ഉപേക്ഷിക്കുവാൻ  ക്രിക്കറ്റ് ഓസ്ട്രേലിയ കഴിഞ്ഞ ദിവസം അന്തിമമായി  തീരുമാനിച്ചിരുന്നു. എന്നാൽ മത്സരങ്ങൾ   ദക്ഷിണാഫ്രിക്കയിൽ നടത്തുന്നതിന് പകരം   ഓസ്‌ട്രേലിയയിൽ നടത്തുവാനുള്ള എല്ലാവിധ  അവസാനവട്ട ശ്രമം തങ്ങള്‍ നടത്തിയിരുന്നുവെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ താത്കാലിക സിഇഒ നിക്ക് ഹോക്ക്ലേ വ്യക്തമാക്കി .

അതേസമയം പരമ്പര പൂർണ്ണമായി  ഉപേക്ഷിക്കുവാനുള്ള ക്രിക്കറ്റ് ഓസ്ട്രേലിയയുടെ കടുത്ത  തീരുമാനത്തിനെതിരെ രൂക്ഷമായ  ഭാഷയിലാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ്  ബോര്‍ഡ്  നേരത്തെ പ്രതികരിച്ചത്. ദക്ഷിണാഫ്രിക്കയില്‍ സ്ഥിതി വളരെയേറെ  മെച്ചപ്പെടുകയാണെന്ന തരത്തിലുള്ള പ്രസ്താവന ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റ് പ്രഖ്യാപിച്ച് ഒരു ദിവസത്തിനുള്ളിലാണ് പരമ്പര തത്കാലം ഉപേക്ഷിക്കുവാനുള്ള തീരുമാനം ഓസീസ് ക്രിക്കറ്റ് ബോർഡ്‌ കൈകൊണ്ടത് .

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള 19 അംഗ ടീമിനെ നേരത്തെ ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പരമ്പരയുടെ തീയതികള്‍ പ്രഖ്യാപിച്ചിരുന്നില്ല.ദക്ഷിണാഫ്രിക്കക്കെതിരെ മൂന്ന് ടെസ്റ്റുകളായിരുന്നു ഓസ്ട്രേലിയ കളിക്കേണ്ടിയിരുന്നത്. ദക്ഷിണാഫ്രിക്കന്‍ പര്യടനം ഒഴിവാക്കിയത് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താമെന്ന ഓസീസ് മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് .

രൂക്ഷമായ പശ്ചാത്തലത്തിലാണ് പര്യടനം നീട്ടിവെക്കുന്നതെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ ഇടക്കാല സിഇഒ നിക്ക് ഹോക്‌ലെ ഇന്നലെ ഇറക്കിയ   പ്രസ്താവനയിൽ പറഞ്ഞിരുന്നു  ദക്ഷിണാഫ്രിക്കയില്‍ ജനിതകമാറ്റം വന്ന കൊവിഡ് വൈറസ് വ്യാപനവും രൂക്ഷമാണ്. ഇതും ക്രിക്കറ്റ് ഓസ്ട്രേലിയയുടെ തീരുമാനത്തെ സ്വാധീനിച്ചുവെന്നാണ് വിലയിരുത്തല്‍.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായ ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര മാറ്റിവെച്ചതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് ന്യൂസിലന്‍ഡ് യോഗ്യത നേടിയിരുന്നു.

Previous articleഗാബ്ബയിലെ ഇന്ത്യൻ വിജയം കണ്ട് പൊട്ടിക്കരഞ്ഞു : വെളിപ്പെടുത്തലുമായി വി .വി .എസ് ലക്ഷ്മൺ
Next article3-0 അല്ലെങ്കിൽ 4-0 ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര അവർക്ക് സ്വന്തമാകും : പ്രവചനവുമായി ഡേവിഡ് ലോയ്‌ഡ്