മങ്കാദിങ്ങിനു പകരം അശ്വിന്റെ പുതിയ നിർദ്ദേശം :കയ്യടിച്ച് ആരാധകർ

ലോകക്രിക്കറ്റിൽ ഒരു കാലത്ത് വളരെ ചർച്ചയായ ഒന്നാണ് ഐപിഎല്ലിലെ മങ്കാദിങ് വിവാദം.ഐപിൽ 2019 ലെ സീസണിലാണ് രവിചന്ദ്രൻ അശ്വിൻ എതിർ ടീമിലെ നോൺ :സ്ട്രൈക്ക് എൻഡിലെ ബാറ്റ്‌സ്മാനായ ബട്ട്ലറിനെ മങ്കാദിങ് വഴി ക്രീസിൽ നിന്നും പുറത്ത് നിന്നെന്ന ഒരൊറ്റ കാരണത്താൽ ഔട്ട്‌ ആക്കിയത് . ക്രിക്കറ്റ്‌ ലോകത്തും ഒപ്പം ക്രിക്കറ്റ്‌ ആരാധകരിലും വളരെ ഏറെ ചർച്ചയായ വിഷയം ഐസിസി മുതൽ അശ്വിൻ വരെ വളരെ ഏറെ വിമർശനം കേൾക്കുവാൻ കാരണമായ ഒന്നാണ്.

ഇപ്പോൾ ഒരിടവേളക്ക് ശേഷം വീണ്ടും വിഷയത്തിൽ ശ്രദ്ധേയമായ ഒരു ചിന്ത പങ്കുവെക്കുകയാണ് ഇന്ത്യൻ ടെസ്റ്റ് ടീം സ്റ്റാർ ബൗളറായ അശ്വിൻ.ബൗളർ പന്ത് ഏറിയും മുൻപേ ബാറ്റ്സ്‌മാൻ തന്റെ നോൺ : സ്ട്രൈക്കർ എൻഡിലെ ക്രീസിൽ നിന്നും പുത്തേക്ക് ഇറങ്ങുന്ന ശൈലി മാറ്റുവാനായി വളരെ പ്രധാന മാർഗം മുൻപോട്ട് വെക്കുകയാണ് ഇന്ത്യൻ താരം അശ്വിൻ. താരം പങ്കുവെച്ച ആശയം ക്രിക്കറ്റ്‌ പ്രേമികൾക്കിടിയിലും വളരെ സ്വീകാര്യത നേടി കഴിഞ്ഞു. ഒപ്പം അന്ന് ബട്ട്ലറെ പുറത്താക്കിയതിൽ ഒരു തരത്തിലുള്ള വിഷമമോ അതിനൊപ്പം പശ്ചാത്തപമോ ഇല്ലായെന്നും അശ്വിൻ വ്യക്തമാക്കുന്നു.

“ഒരുവേള ഇനി നോൺ : സ്ട്രൈക്കർ എൻഡിലെ ബാറ്റ്‌സ്മാൻ ബൗളർ തന്റെ പന്തെറിയും മുൻപേ ക്രീസ് വീട്ടിറങ്ങി റൺസ് നേടുവാൻ ഓടുന്ന സാഹചര്യം വന്നാൽ അടുത്ത പന്ത് ഫ്രീ ബൗളായി പ്രഖ്യാപിക്കണം.ഫ്രീ ബൗളിൽ ഏതേലും വിക്കറ്റ് വീണാൽ അത് ബൗളറുടെ മത്സരത്തിലെ കണക്കുകളിൽ നിന്നും എതിർ ടീമിന്റെ സ്കോറിൽ നിന്നും 10 റൺസ് കുറക്കുവാൻ കാരണമാകണം. ഇത് ഇപ്പോഴത്തെ ഫ്രീ ഹിറ്റ്‌ പോലെ ഐസിസി നടപ്പിലാക്കിയാൽ വലിയ വിപ്ലവമാകും ക്രിക്കറ്റിൽ ” അശ്വിൻ അഭിപ്രായം വിശദമാക്കി.

Previous articleകൈമുട്ടിലെ പ്രശ്നങ്ങൾ മാറാതെ എങ്ങനെ ക്രിക്കറ്റ്‌ കളിക്കും :വൈകാരികനായി ആർച്ചർ
Next articleധോണിയുമായുള്ള ബന്ധം എപ്രകാരം :കോഹ്ലിയുടെ ഞെട്ടിക്കുന്ന മറുപടി ചർച്ചയാക്കി ക്രിക്കറ്റ്‌ ലോകം