അഫ്ഗാന്‍ പോരാളിക്ക് ഹൃദയകരമായ യാത്രയപ്പ്.

329630

അന്തരാഷ്ട്ര Twenty 20 യിൽ സാക്ഷാൽ MS Dhoni യുടെ Winning Streak തകർക്കുമ്പോഴാണ് അയാളിലേക്ക് എന്നിലെ ക്രിക്കറ്റ് നിരീക്ഷകന്റെ ശ്രെദ്ധ അധികമായി ചെന്ന് പെടുന്നത്, അന്തരാഷ്ട്ര T20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയങ്ങളുള്ള നായകൻ,1382 റൺസുമായി അഫ്ഗാൻ ക്രിക്കറ്റ്റിലെ ഏറ്റവും കൂടുതൽ റൺസ് നേടിയ മൂന്നാമത്തെ താരം….!

അവിടെ നീണ്ട 16 വർഷങ്ങളിൽ അഫ്ഗാൻ ക്രിക്കറ്റിന്റെയത്ര വർഷങ്ങൾ കടന്ന് വന്ന് തന്റെ കരിയറിലൂടെ ആ യുവനിരയെ സ്വപ്നം കാണാൻ പഠിപ്പിച്ച നായകനാണയാൽ….!

എന്ത് കൊണ്ട് ഇത്ര പെട്ടെന്നൊരു വിരമിക്കൽ പ്രഖ്യാപനം എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി ഇങ്ങനാനെയാണ്,
“എനിക്ക് അത് വിവരിക്കാൻ സാധിക്കുന്നില്ല,അത്രയേറെ കഴിഞ്ഞ മത്സരം ഞങ്ങളുടെ മനസ്സിനെ നോവിച്ചു,ഇനി എന്റെ സ്ഥാനത്ത് പുതിയ യുവ താരങ്ങൾ കടന്ന് വരും,അഫ്ഗാൻ ക്രിക്കറ്റ് വളരുകയാണ്,ആരെയും തോൽപ്പിക്കാനുള്ള ശക്തി കൈ വരുമെന്ന് എനിക്ക് ഉറപ്പുണ്ട്,അഫ്ഗാൻ ക്രിക്കറ്റിന് വേണ്ടി എന്റെ കാലം കഴിഞ്ഞിരിക്കുന്നു,ഞാൻ വിടപറയുകയാണ്…”

നിറകണ്ണുകളോടെ ആ ടീമിനോട് വിടപറയുന്നത് ആ ടീമിനായി സർവ്വതും നൽകിയ നായകനാണ്,ക്രിക്കറ്റിലെ സൗമ്യമായ മുഖങ്ങളിൽ ഒന്നാണ്,ഒരു ജനതയെ കൈപിടിച്ച് ഉയർത്തിയ നായകനാണ്…..!

Read Also -  250 അടിക്കണ ടീമിനെ 200 ല്‍ താഴെ ഒതുക്കി. 6 മത്സരങ്ങള്‍ക്ക് ശേഷം ബാംഗ്ലൂരിന് വിജയം.

ASGAR AFGAN-Farewell Champion 💙

എഴുതിയത് – എം.കെ.മിഥുൻ കുമാർ (ക്രിക്കറ്റ് കാർണിവൽ ഗ്രൂപ്പ്)

Scroll to Top