അമ്പാട്ടി റായുഡുവിന്‍റെ ഒരു ഭാഗ്യം ; ഇങ്ങനെയൊക്കെ രക്ഷപ്പെടുമോ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സ് – ചെന്നൈ സൂപ്പര്‍ കിംഗ്സ് പോരാട്ടത്തില്‍ നിരവധി മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സിനു വേണ്ടി ഇറങ്ങിയ അമ്പാട്ടി റായുഡു ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.

പവര്‍പ്ലേയിലെ അവസാന ഓവറില്‍ വരുണ്‍ ചക്രവര്‍ത്തിയെ ഷോട്ടടിക്കാനുള്ള ശ്രമത്തിനിടെ ടൈമിങ്ങ് തെറ്റുകയും പന്ത് സ്റ്റംപില്‍ കൊള്ളുകയും ചെയ്തു. എന്നാല്‍ ബെയ്ല്‍സ് വീഴാതിരുന്നതോടെ അമ്പാട്ടി റായുഡുവിനു വീണ്ടും ജീവന്‍ ലഭിക്കുകയായിരുന്നു. വരുണ്‍ ചക്രവര്‍ത്തിക്ക് അശ്ചര്യത്തോടെയാണ് ഇക്കാര്യങ്ങള്‍ നോക്കി കണ്ടത്.

അതേ സമയം ഒരു ജീവന്‍ ലഭിച്ചട്ടും മികച്ച സ്കോറിലേക്ക് എത്താന്‍ റായുഡുവിനു സാധിച്ചില്ലാ. 17 പന്തില്‍ 1 വീതം ഫോറും സിക്സും നേടി 15 റണ്‍സാണ് റായുഡു നേടിയത്. ജഡേജയും – റായുഡുവിന്‍റെയും ആശയ കുഴപ്പത്തിനിടെ റണ്ണൗട്ടായി താരത്തിനു മടങ്ങേണ്ടി വന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട സിഎസ്‌കെയ്ക്കു അഞ്ചു വിക്കറ്റിനു 131 റണ്‍സാണ് നേടാനായത്. 50 റണ്‍സെടുത്ത ധോണിയാണ് ടോപ്പ് സ്കോറര്‍. മറുപടി ബാറ്റിംഗില്‍ 18.3 ഓവറില്‍ കെകെആര്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു. 44 റണ്‍സെടുത്ത അജിങ്ക്യ രഹാനെയാണ് കെകെആറിന്റെ ജയത്തിനു അടിത്തറയിട്ടത്.

Previous articleകന്നിയങ്കം വിജയിച്ചു ശ്രേയസ്സ്. ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്തയുടെ പ്രതികാരം.
Next articleക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത് ശരിയായ സമയത്ത് : അഭിപ്രായം പറഞ്ഞ് ഡീവില്ലേഴ്സ്‌