രോഹിത് ശര്‍മ്മയെ ലിമിറ്റഡ് ഓവര്‍ ക്യാപ്റ്റന്‍സി സ്ഥാനം ഏല്‍പ്പിച്ച് വമ്പന്‍ മാറ്റങ്ങളുമായാണ് ഇന്ത്യ സൗത്താഫ്രിക്കയിലേക്ക് പറക്കുന്നത്. അതേ സമയം ടെസ്റ്റ് ക്രിക്കറ്റിലെ നായകസ്ഥാനം വീരാട് കോഹ്ലി തന്നെ വഹിക്കും. ഡിസംമ്പര്‍ 26 ന് 3 മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയോടെയാണ് സൗത്താഫ്രിക്കന്‍ പരമ്പരക്ക് തുടക്കം കുറിക്കുന്നത്.
പരമ്പരക്കുള്ള ടെസ്റ്റ് സ്ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ മോശം ഫോമിലുള്ള അജിങ്ക്യ രഹാനയെ ടീമില്‍ വീണ്ടും നിലനിര്‍ത്തി. ന്യൂസിലന്‍റിനെതിരെയുള്ള ആദ്യ ടെസ്‌റ്റില്‍ 35 ഉം 4 ഉം റണ്‍സാണ് രഹാന നേടിയത്. അതേ സമയം രഹാനയുടെ വൈസ് ക്യാപ്റ്റന്‍ പദവി രോഹിത് ശര്‍മ്മയെ ഏല്‍പ്പിച്ചു. വീരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ച ആദ്യ ടെസ്റ്റില്‍ അജിങ്ക്യ രഹാനയാണ് ടീമിനെ നയിച്ചത്.
അതേ സമയം അജിങ്ക്യ രഹാനക്ക് കനത്ത മത്സരമാണ് സെലക്ടേഴ്സ് ഒരുക്കിയിരിക്കുന്നത്. അഞ്ചാം സ്ഥാനത്തിനായി ശ്രേയസ്സ് അയ്യര്‍, ഹനുമ വിഹാരി എന്നിവര്‍ മത്സരിക്കുന്നുണ്ട്.
വീരാട് കോഹ്ലിയുടെ അഭാവത്തില്‍ അരങ്ങേറ്റം മത്സരം കളിച്ച ശ്രേയസ്സ് അയ്യര്‍ സെഞ്ചുറി നേടിയിരിന്നു. ഹനുമ വിഹാരിയാകട്ടെ ഇന്ത്യന്‍ A ടീമിനൊപ്പം മികച്ച ഫോമിലാണ്. പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയാല്‍ മാത്രമാണ് ടീമില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കൂ.