ലങ്കൻ പര്യടനത്തിനുള്ള 17 അംഗ ചോപ്രയുടെ ടീം :ഇതേ ടീം മതിയെന്ന് ബിസിസിഐയോട് ആരാധകർ

വരുന്ന ലങ്കൻ പര്യടനത്തെ വളരെയേറെ ആകാംക്ഷയോടെയാണ് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുന്നത് .മുതിർന്ന താരങ്ങൾ  എല്ലാം കിവീസ് എതിരായ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനും ഇംഗ്ലണ്ട് എതിരായ  ടെസ്റ്റ് പരമ്പരക്കായി  ഇംഗ്ലണ്ടിൽ തങ്ങുമ്പോൾ ഇന്ത്യൻ ടീം യുവ താരങ്ങളെ ലിമിറ്റഡ് ഓവർ പരമ്പര കളിക്കുവാൻ ശ്രീലങ്കയിലേക്ക് അയക്കും എന്നാണ് ലഭിക്കുന്ന സൂചനകൾ .

അതേസമയം ജൂലൈ ആരംഭിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ മുൻ  ഇന്ത്യന്‍ താരവും പ്രമുഖ  കമന്റേറ്ററുമായ ആകാശ് ചോപ്ര തിരഞ്ഞെടുത്തത് ഏറെ വാർത്തയായി . ആകാശ്  ചോപ്രയുടെ ടീമിന് നൂറിൽ നൂറു മാർക്ക് എന്നാണ്  ഇപ്പോൾ സോഷ്യൽ മീഡിയയിലെ   ക്രിക്കറ്റ് പ്രേമികളുടെ  അടക്കം അഭിപ്രായം .ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ നയിക്കുന്ന ടീമിൽ മലയാളി താരം സഞ്ജു സാംസണും ഇടം നേടി എന്നതാണ് ശ്രദ്ധേയം .

പൃത്വി ഷാ , ധവാൻ കോംബോയെ ഇന്ത്യൻ ടീമിലേക്കും നിലനിർത്തിയ ആകാശ് ചോപ്ര മുംബൈ ഇന്ത്യൻസ് ടീമിലെ സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവര്‍ യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളില്‍ തന്റെ ടീമിൽ കളിക്കും എന്നും അറിയിക്കുന്നു .ദീപക് ചാഹര്‍, ഭുവനേശ്വര്‍, നടരാജന്‍ എന്നിവരെ പേസ് ബൗളർമാരായി ഉൾപ്പെടുത്തിയ ചോപ്ര നേരത്തെ ഫിറ്റ്നസിന്റെ പേരിൽ ഇന്ത്യൻ സ്‌ക്വാഡിൽ നിന്ന് പുറത്തായ വരുണ്‍ ചക്രവര്‍ത്തി പേസ് ബൗളർ പ്രസിദ് കൃഷ്ണ എന്നിവർക്കും അവസരം നൽകി .

ആകാശ് ചോപ്രയുടെ ഇന്ത്യൻ ക്രിക്കറ്റ് സ്‌ക്വാഡ് :ശിഖാര്‍ ധവാന്‍ (ക്യാപ്റ്റന്‍), പൃഥ്വി ഷാ, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, ദീപക് ഹൂഡ, യുസ്‌വ്വേന്ദ്ര ചാഹല്‍, ഹാര്‍ദിക് പാണ്ഡ്യ, കൃനാല്‍ പാണ്ഡ്യ, രാഹുല്‍ ചാഹര്‍, ദീപക് ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍, നവ്ദീപ് സൈനി, നടരാജന്‍, വരുണ്‍ ചക്രവര്‍ത്തി, പ്രസിദ് കൃഷ്ണ.

Previous articleപന്തുചുരണ്ടൽ വിവാദത്തിൽ വീണ്ടും ട്വിസ്റ്റ് : ബാൻക്രോഫ്റ്റിന്റെ പുതിയ വെളിപ്പെടുത്തൽ കൂടുതൽ താരങ്ങൾക്ക് വിലക്ക് സമ്മാനിക്കുമോ
Next articleആ രണ്ട് താരങ്ങൾ ഫോം ആവണം ഇല്ലേൽ ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ഇന്ത്യൻ തോൽവി ഉറപ്പ് :മഞ്ജരേക്കർ