വിരാട് കോഹ്ലിക്ക് പകരക്കാരന്‍ ആര് ? 3 സാധ്യത താരങ്ങള്‍.

REPLACEMENT FOR VIRAT KOHLI

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പര ജനുവരി 25ന് ആരംഭിക്കുകയാണ്. എന്നാൽ പരമ്പരക്ക് മുന്നോടിയായി ഇന്ത്യക്ക് തിരിച്ചടി നേരിട്ടിരിക്കുകയാണ്. ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്ലി ആദ്യ രണ്ടു മത്സരങ്ങളിൽ വ്യക്തിഗത കാരണങ്ങളാൽ ഉണ്ടാവില്ലെന്ന് ബിസിസിഐ അറിയിച്ചിരിക്കുകയാണ്.

ഇന്ത്യൻ മണ്ണിൽ ഇംഗ്ലണ്ടിനെതിരെ മികച്ച റെക്കോർഡ് ഉള്ള താരമാണ് വിരാട് കോഹ്ലി. 13 മത്സരങ്ങളിൽ നിന്നായി 56.38 ശരാശരിയിൽ 1015 റൺസ് ആണ് വിരാട് സ്വന്തമാക്കിയിട്ടുള്ളത്. ഇതുവരെ വിരാട് കോഹ്ലിക്ക് പകരമായി ഒരു താരത്തെയും പ്രഖ്യാപിച്ചിട്ടില്ല. വിരാട് കോഹ്ലിക്ക് പകരമായി ടീമിൽ ഉൾപ്പെടുത്തിയേക്കാവുന്ന മൂന്നു താരങ്ങളെ നമുക്ക് നോക്കാം.

ചേത്വേശ്വർ പൂജാര.

കുറച്ചുനാൾ മുൻപ് വരെ ഇന്ത്യൻ ടെസ്റ്റ് ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു ചേത്വേശ്വർ പൂജാര. എന്നാല്‍ ബാറ്റിംഗില്‍ തുടരെ പരാജയപ്പെട്ടതോടെ ടീമില്‍ നിന്നും പുറത്തായി. രണ്ടാം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനു ശേഷം പൂജാര ഇന്ത്യന്‍ ടീമില്‍ എത്തിയട്ടില്ലാ.

Pujara vs New Zealand

നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന രഞ്ജി ട്രോഫി പോരാട്ടത്തില്‍ മികച്ച ഫോമിലാണ് പൂജാര. 3 മത്സരങ്ങളില്‍ നിന്നായി 444 റണ്‍സാണ് പൂജാര അടിച്ചുക്കൂട്ടിയിരിക്കുന്നത്. പൂജാരയുടെ സാന്നിധ്യം ടീമിനു പരിചയ സമ്പന്നത നല്‍കും.

സര്‍ഫറാസ് ഖാന്‍

ഡൊമസ്റ്റിക്ക് ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനം തുടര്‍ന്നിട്ടും നിരവധി അവഗണനകള്‍ നേരിടുന്ന താരമാണ് സര്‍ഫറാസ് ഖാന്‍. ഇക്കഴിഞ്ഞ ഇംഗ്ലണ്ട് ലയണിനെതിരെയുള്ള ഫസ്റ്റ് ക്ലാസ് മാച്ചില്‍ മികച്ച പ്രകടനം നടത്തി ശ്രദ്ധയാകര്‍ഷിച്ചിരുന്നു. 110 പന്തില്‍ 11 ഫോറും ഒരു സിക്സുമായി 96 റണ്‍സാണ് ഇന്ത്യന്‍ യുവതാരം നേടിയത്. കോഹ്ലിക്ക് പകരമായി കളത്തിലിറക്കാന്‍ സാധിക്കുന്ന താരമാണ് സര്‍ഫറാസ്.

See also  "ഞാൻ വലുതായി ആക്രമിക്കാൻ ശ്രമിച്ചില്ല. ബോൾ കൃത്യമായി ബാറ്റിലേക്ക് എത്തിയുമില്ല". ഇന്നിങ്സിനെപ്പറ്റി കോഹ്ലി.

രജത് പഠിതാര്‍

സ്ട്രോക്ക് പ്ലേയിലൂടെ തകര്‍പ്പന്‍ പ്രകടനം നടത്തുന്ന രജത് പഠിതാര്‍ ആണ്‌ മറ്റൊരു താരം. മധ്യപ്രദേശിനായി മികച്ച പ്രകടനം നടത്തുന്ന രജത് പഠിതാര്‍, ഇംഗ്ലണ്ട് ലയണ്‍സിനെതിരെ സെഞ്ചുറി നേടിയിരുന്നു. 141 ബോളില്‍ 111 റണ്‍സാണ് പഠിതാര്‍ സ്വന്തമാക്കിയത്. 18 ഫോറും 1 സിക്സും അടങ്ങുന്ന ഈ ഇന്നിംഗ്സ്, ഒരു പക്ഷേ പഠിതാറിനെ ടീമില്‍ എത്തിച്ചേക്കും.

Squad for first 2 Tests vs England: Rohit Sharma (C), Shubman Gill, Yashasvi Jaiswal, Virat Kohli, Shreyas Iyer, KL Rahul (WK), KS Bharat (WK), Dhruv Jurel (WK), Ravichandran Ashwin, Ravindra Jadeja, Axar Patel, Kuldeep Yadav, Mohd. Siraj, Mukesh Kumar, Jasprit Bumrah (VC), Avesh Khan

Scroll to Top