2008 മുതല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ നായകനാണ് മഹേന്ദ്ര സിങ്ങ് ധോണി. ധോണിയുടെ നായക മികവിൽ മൂന്ന് സീസണിൽ (2010, 2011, 2018) ചെന്നൈ സൂപ്പർ കിങ്‌സ് കിരീടം നേടി. 11 സീസണിൽ 10 ലും പ്ലേഓഫിൽ എത്താൻ ധോണിയുടെ ടീമിന് കഴിഞ്ഞിരുന്നു.
നിർത്തിവെച്ച 2021 സീസണിലും മികവോടെയാണ് തുടങ്ങിയത്. ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനോട് തോൽവി നേരിട്ടെങ്കിലും തുടർച്ചയായ 5 മത്സരങ്ങൾ വിജയിച്ചു ഒന്നാം സ്ഥാനത്തു എത്തിയിരുന്നു. ഐപിഎൽ സസ്‌പെൻഡ് ചെയ്തപ്പോൾ 7 മത്സരങ്ങളിൽ നിന്നും 5 വിജയവുമായി രണ്ടാം സ്ഥാനത്തായിരുന്നു ധോണിയുടെ ടീം.
ധോണി ഇനി എത്ര നാൾ ചെന്നൈ ജേഴ്സിയിൽ കളിക്കുമെന്ന് ഉറപ്പു പറയാനാകില്ല. ഈ ജൂലെയിൽ ധോണിക്കു 40 വയസാകും. രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ച ധോണി ഈ സീസണോടെ ഐപിഎല്ലിൽ നിന്നും വിട പറയും എന്നാണ് കരുതുന്നത്. എങ്കിൽ ക്യാപ്റ്റൻ സ്ഥാനത്തേക്ക് മികച്ചൊരു താരത്തെ കണ്ടുപിടിക്കേണ്ടത് ഉണ്ട്. ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ്യതയുള്ള മൂന്ന് താരങ്ങളെ നോക്കാം.
രവീന്ദ്ര ജഡേജ
ധോണിയെപ്പോലെ ചെന്നൈ സൂപ്പർ കിങ്സിന്റെ പ്രധാന താരമാണ് ജഡേജ. ഫീൽഡിങ് കൊണ്ട് മാത്രം ടീമിനെ ജയിപ്പിക്കാൻ കഴിയാവുന്ന തരാമാണ്. ഈ ഐപിഎലിലും ജഡേജയുടെ ഫീൽഡിങ് മികവും. ഫിനിഷിങ് മികവും സാക്ഷ്യം വഹിച്ചതാണ്.
ബാംഗ്ലൂർനെതിരെയുള്ള മൽസരത്തിൽ ഒരു ഓവറിൽ 37 റൺസ് നേടിയും, അതെ മൽസരത്തിൽ 3 വികറ്റും ഒരു റൺഔട്ടും നേടിയത് ഏറെ ശ്രെദ്ധിക്കപ്പെട്ടിരുന്നു. 2012, ഐപിഎൽ മുതൽ ചെന്നൈ ടീമിന്റെ ഭാഗമാണ് ഈ ഓൾറൗണ്ടർ. ധോണിക്ക് ശേഷം ചെന്നൈ ടീമിനെ നയിക്കാനുള്ള യോഗ്യതയുള്ള ഒരു താരമാണ് രവീന്ദ്ര ജഡേജ.
സുരേഷ് റെയ്ന
മഹേന്ദ്ര സിങ്ങ് ധോണിയെപ്പോലെ 2008 മുതലേ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഫ്രാഞ്ചൈസിയുടെ ഭാഗമാണ് സുരേഷ് റെയ്ന. മിസ്റ്റര്‍ ഐപിഎല്‍ എന്നറിയിപ്പെടുന്ന സുരേഷ് റെയ്ന, സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ വിശ്വസ്തനായ താരമാണ്. ഐപിഎല്ലില്‍ 195 മത്സരങ്ങളില്‍ നിന്നും 5491 റണ്‍സാണ് നേടിയടത്.
ചെന്നൈ സൂപ്പര്‍ കിംഗ്സിനു വിലക്ക് കിട്ടിയ രണ്ട് സീസണില്‍ ഗുജറാത്ത് ലയണ്‍സിനെ നയിച്ചത് സുരേഷ് റെയ്നയായിരുന്നു. ധോണി വിരമിക്കുന്ന സാഹചര്യത്തില്‍ ക്യാപ്റ്റനാവാന്‍ പരിഗണിക്കാന്‍ സാധ്യതയുള്ള താരമാണ് സുരേഷ് റെയ്ന.
സാം കറന്‍
കഴിഞ്ഞ രണ്ടു സീസണുകളില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ അവിഭാജ്യ ഘടകമാണ് ഇംഗ്ലണ്ട് താരം സാം കറന്‍. 2020 ഐപിഎല്ലില്‍ 13 വിക്കറ്റുകള്‍ നേടിയാണ് സാം കറന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ എത്തിയത്. ഈ സീസണിലും 9 വിക്കറ്റുകള്‍ നേടി മികച്ച സീസണായിരുന്നു യുവ താരത്തിനുണ്ടായിരുന്നത്.
മെഗാ ലേലം മുന്നില്‍ നില്‍ക്കേ, ചെന്നൈ സൂപ്പര്‍ കിംഗ്സ് നിലനിര്‍ത്താന്‍ പോകുന്ന താരങ്ങളില്‍ ഒരാളായിരിക്കും സാം കറന്‍. എന്നാല്‍ 22 വയസ്സുള്ള യുവ താരത്തിനു ക്യാപ്റ്റന്‍ സ്ഥാനം ഏല്‍പ്പിക്കുമോ എന്നത് നോക്കി കാണേണ്ടതാണ്.