ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവ്. ഐസിസി ടി20 ടീമില്‍ ഇടം നേടി 4 ഇന്ത്യന്‍ താരങ്ങള്‍.

surya

2023 ലെ ഐസിസി ടി20 ടീമില്‍ ഇടം നേടി 4 ഇന്ത്യന്‍ താരങ്ങള്‍. ടി20യിലെ ഒന്നാം നമ്പര്‍ ബാറ്ററായ സൂര്യകുമാര്‍ യാദവാണ് ടീമിനെ നയിക്കുന്നത്. കഴിഞ്ഞ വര്‍ഷം രോഹിത് ശര്‍മ്മയുടേയും ഹര്‍ദ്ദിക്ക് പാണ്ട്യയുടേയും അഭാവത്തില്‍ ഇന്ത്യയെ മികച്ച വിജയത്തിലേക്ക് നയിക്കാന്‍ സൂര്യകുമാര്‍ യാദവിനു സാധിച്ചിരുന്നു.

Suryakumar Yadav 1 2

ബാറ്റിംഗിലും സൂര്യ മിന്നി തിളങ്ങി. 17 ഇന്നിംഗ്സില്‍ നിന്നായി 733 റണ്‍സാണ് സൂര്യ സ്കോര്‍ ചെയ്തത്. 155.95 എന്ന ഉയര്‍ന്ന സ്ട്രൈക്ക് റേറ്റാണ് സൂര്യകുമാര്‍ യാദവിനുള്ളത്. സൂര്യകുമാര്‍ യാദവിനെ കൂടാതെ ഓപ്പണര്‍ യശ്വസി ജയ്സ്വാള്‍ ആണ് ടീമിലെ മറ്റൊരു ഇന്ത്യന്‍ ബാറ്റര്‍. ഇന്ത്യക്കായി മികച്ച തുടക്കം നല്‍കിയ ജയ്സ്വാള്‍ 14 ഇന്നിംഗ്സില്‍ 430 റണ്‍സാണ് നേടിയത്.

ബൗളര്‍മാരില്‍ 21 മത്സരങ്ങളില്‍ നിന്നും 26 വിക്കറ്റെടുത്ത അര്‍ഷദീപ് സിങ്ങും 11 മത്സരങ്ങളില്‍ 18 വിക്കറ്റ് വീഴ്ത്തിയ രവി ബിഷ്ണോയിമാണ് ടീമില്‍ ഇടം നേടിയ മറ്റ് ഇന്ത്യന്‍ താരങ്ങള്‍.

ഐസിസി ടി20 ടീം – സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, ഫിൽ സാൾട്ട്, നിക്കോളാസ് പൂരൻ, മാർക്ക് ചാപ്മാൻ, സിക്കന്ദർ റാസ, അൽപേഷ് രാംജാനി, മാർക്ക് അഡൈർ, രവി ബിഷ്‌ണോയ്, റിച്ചാർഡ് നഗാരവ, അർഷ്ദീപ് സിങ്.

Read Also -  കഴിഞ്ഞ 4 വർഷങ്ങളിൽ ബാബറിന്റെ ക്യാപ്റ്റൻസിയിൽ ഒരു മാറ്റവുമില്ല. ശുഐബ് മാലിക് പറയുന്നു.
Scroll to Top