142 റണ്‍സിന്‍റെ കൂറ്റന്‍ വിജയം.ബംഗ്ലാദേശ് മണ്ണില്‍ പരമ്പര വിജയവുമായി അഫ്ഗാനിസ്ഥാന്‍

F0hrkBVXwAE1zTE e1688837737965

ബംഗ്ലാദേശിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര 142 റൺസിന്റെ വിജയത്തോടെ സ്വന്തമാക്കി അഫ്ഗാനിസ്ഥാൻ. രണ്ടാം ഏകദിനത്തില്‍, ഓപ്പണർമാരായ റഹ്മാനുള്ള ഗുർബാസിന്‍റെയും ഇബ്രാഹിം സദ്രാന്‍റെയും തകര്‍പ്പന്‍ സെഞ്ച്വറികളാണ്, അഫ്ഗാനിസ്ഥാന്റെ സമഗ്ര വിജയത്തിന് കളമൊരുക്കിയത്. അഫ്ഗാനിസ്ഥാന്റെ ഓപ്പണിംഗ് ജോഡി 256 റൺസിന്റെ മികച്ച കൂട്ടുകെട്ടാണ് മത്സരത്തില്‍ സൃഷ്ടിച്ചത്.

F0huCfVX0AETf34

പിന്നീട് മത്സരത്തില്‍ തിരിച്ചെത്തിയ ബംഗ്ലാദേശ് ബോളര്‍മാര്‍ 331/9 എന്ന സ്കോറിലേക്ക് അഫ്ഗാനെ ഒതുക്കി. മറുപടി ബാറ്റിംഗില്‍ 44-ാം ഓവറിൽ ബംഗ്ലാദേശിനെ 189 റൺസിന് പുറത്താക്കി അഫ്ഗാൻ ബൗളർമാർ പരമ്പര വിജയം സമ്മാനിച്ചു. അസൽഹഖ് ഫാറൂഖി 3-22, മുജീബ് ഉർ റഹ്മാൻ 3-40 എന്നിവരാണ് ബംഗ്ലാദേശ് ബാറ്റിംഗ് നിരയെ തകർത്തത്.

ബംഗ്ലാദേശിൽ കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഏകദിന പരമ്പര നേടുന്ന രണ്ടാം ടീം മാത്രമാണ് അഫ്ഗാന്‍. 72/6 എന്ന നിലയിൽ നിന്നും 69 റണ്‍സുമായി മുഷ്ഫിഖുര്‍ റഹീമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്.

F0goj0cXgAMWOHM

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനായി വെറും 125 പന്തിൽ 13 ബൗണ്ടറിയും എട്ട് സിക്‌സും ഉൾപ്പടെ 145 റൺസാണ് ഗുർബാസ് അടിച്ചുകൂട്ടിയത്. ബംഗ്ലാദേശിനായി ഷാക്കിബ്, മെഹിദി, മുസ്തഫിസുർ, ഹസൻ മഹ്മൂദ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

See also  സഞ്ജുവും റിങ്കു സിങ്ങും ലോകകപ്പിൽ കളിക്കേണ്ട. വിചിത്രമായ ടീമിനെ തിരഞ്ഞെടുത്ത് മുഹമ്മദ്‌ കൈഫ്‌.
Scroll to Top