വമ്പൻ മാറ്റങ്ങളുമായി ഇന്ത്യ. മധ്യനിരയിൽ അഴിച്ചുപണി. 2 സൂപ്പർ താരങ്ങൾ പുറത്ത്.

jadeja and rahul

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ്‌ മത്സരത്തിൽ വമ്പൻ മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യൻ ടീം. ആദ്യ മത്സരത്തിലെ ഇന്ത്യയുടെ നിർണായക ഘടകങ്ങളായ രവീന്ദ്ര ജഡേജക്കും കെഎൽ രാഹുലിനും പരിക്കുപറ്റിയതിന് പിന്നാലെയാണ് വമ്പൻ മാറ്റങ്ങൾക്ക് ഇന്ത്യ ഒരുങ്ങുന്നത്. ഫെബ്രുവരി രണ്ടിന് വിശാഖപട്ടണത്ത് നടക്കുന്ന രണ്ടാം ടെസ്റ്റ് മത്സരത്തിൽ രവീന്ദ്ര ജഡേജയും കെഎൽ രാഹുലും കളിക്കില്ല എന്ന് റിപ്പോർട്ട് ഇതിനോടകം തന്നെ ബിസിസിഐ പുറത്തു വിട്ടുകഴിഞ്ഞു.

പേശി വലിവുമൂലമാണ് ജഡേജയെ രണ്ടാം ടെസ്റ്റിൽ നിന്ന് ഇന്ത്യ മാറ്റി നിർത്തിയിരിക്കുന്നത്. മറുവശത്ത് രാഹുലിന് വലതു കാൽ തുടയിൽ മസിലിന് വേദന അനുഭവപ്പെട്ട സാഹചര്യത്തിൽ അടുത്ത ടെസ്റ്റിൽ നിന്ന് മാറ്റിനിർത്തുകയാണ് ഉണ്ടായത്.

ഇരുവരുടെയും പരിക്കിനെ സംബന്ധിച്ചുള്ള കൂടുതൽ കാര്യങ്ങൾ ബിസിസിഐ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. ഈ താരങ്ങൾക്ക് പകരക്കാരെ തിരഞ്ഞെടുക്കാനും ബിസിസിഐ ഇതിനോടകം സാധിച്ചിട്ടുണ്ട്. യുവതാരമായ സർഫറാസ് ഖാൻ, സൗരഭ് കുമാർ, വാഷിംഗ്ടൺ സുന്ദർ എന്നിവരെയാണ് ഈ താരങ്ങൾക്ക് പകരം ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ സ്ക്വാഡിലേക്ക് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇംഗ്ലണ്ട് ലയൺസ് ടീമിനെതിരായ ഇന്ത്യ എയുടെ സ്ക്വാഡിലെ അംഗമായിരുന്നു വാഷിംഗ്ടൺ സുന്ദർ. എന്നാൽ ഇന്ത്യയുടെ സീനിയർ ടീമിലേക്ക് സുന്ദറിനെ തിരഞ്ഞെടുത്തതോടെ സരൺ ജൈനെ പകരക്കാരനായി ഇന്ത്യ എ ടീമിലേക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്.

ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇതേ സംബന്ധിച്ചുള്ള പത്രക്കുറിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമായ മാറ്റങ്ങളാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ആദ്യ ടെസ്റ്റ് മത്സരത്തിൽ ഭേദപ്പെട്ട പ്രകടനങ്ങളായിരുന്നു രവീന്ദ്ര ജഡേജയും രാഹുലും കാഴ്ചവച്ചത്. ജഡേജ ആദ്യ മത്സരത്തിൽ 5 വിക്കറ്റുകൾ സ്വന്തമാക്കിയിരുന്നു.

Read Also -  കിവികളെ തുരത്തിയടിച്ച് അഫ്ഗാൻ ഫയർ🔥🔥 84 റൺസിന്റെ വമ്പൻ വിജയം

മാത്രമല്ല മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ 87 റൺസ് നേടി മികച്ച പ്രകടനമാണ് ഈ താരം കാഴ്ചവെച്ചത്. രാഹുലും ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ 86 റൺസ് നേടി മികവ് പുലർത്തിയിരുന്നു. എന്നാൽ രണ്ടാം ഇന്നിംഗ്സിൽ കേവലം 22 റൺസ് മാത്രമേ രാഹുലിന് നേടാൻ സാധിച്ചുള്ളൂ.

മറുവശത്ത്, ഏറെക്കാലത്തിന് ശേഷമാണ് യുവതാരം സർഫറാസ് ഖാന് ഇന്ത്യൻ ടീമിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. 26കാരനായ സർഫറാസ് കഴിഞ്ഞ സമയങ്ങളിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ വമ്പൻ പ്രകടനങ്ങളാണ് കാഴ്ച വച്ചിട്ടുള്ളത്. ഇതുവരെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 45 മത്സരങ്ങളിൽ നിന്ന് 69.85 എന്ന ശരാശരിയിൽ 3912 റൺസ് സ്വന്തമാക്കാൻ ഈ താരത്തിന് സാധിച്ചിട്ടുണ്ട്.

14 സെഞ്ച്വറികളും 11 അർധസെഞ്ചറികളും തന്റെ ഫസ്റ്റ് ക്ലാസ് കരിയറിൽ ഇതിനോടകം തന്നെ സർഫറാസ് നേടി കഴിഞ്ഞു. സർഫറാസിനെ സംബന്ധിച്ച് വലിയൊരു അവസരം തന്നെയാണ് മുൻപിലേക്ക് വന്നിരിക്കുന്നത്. മത്സരത്തിൽ കളിക്കാൻ അവസരം ലഭിച്ചാൽ മികവ് പുലർത്തി ടീമിൽ നിറസാന്നിധ്യമാവുക എന്നതാണ് സർഫറാസിന്റെ ലക്ഷ്യം.

India’s updated Squad for 2nd Test vs England: Rohit Sharma (C), Shubman Gill, Yashasvi Jaiswal, Shreyas Iyer, KS Bharat (WK), Dhruv Jurel (WK), Ravichandran Ashwin, Axar Patel, Kuldeep Yadav, Mohd. Siraj, Mukesh Kumar, Jasprit Bumrah (VC), Avesh Khan, Rajat Patidar, Sarfaraz Khan, Washington Sundar, Sourabh Kumar.

Scroll to Top