യുവേഫ സൂപ്പര്‍ കപ്പില്‍ റയല്‍ മാഡ്രിഡ് മുത്തമിട്ടു.

ചാംപ്യന്‍സ് ലീഗ് ജേതാക്കളായ റയല്‍ മാഡ്രിഡും യൂറോപ്പാ ലീഗ് ജേതാക്കളുമായ ഫ്രാങ്ക്ഫര്‍ട്ടുമായായിരുന്നു മത്സരം

തിബോ കോര്‍ട്ടോ ഫ്രാങ്ക്ഫര്‍ട്ടിനെ ലീഡ് എടുക്കുന്നതില്‍ നിന്നും തടഞ്ഞു.

മറുവശത്ത് വിനീഷ്യസിന്‍റെ ഗോള്‍ ശ്രമം ഗോള്‍ ലൈന്‍ സേവ് നടത്തി പരാജയപ്പെടുത്തി.

ആദ്യ പകുതിക്ക് മുന്‍പ് കാസിമെറോയുടെ ഹെഡ് അസിസ്റ്റ്

ടാപ്പിന്‍ ചെയ്ത് അലാബ സ്കോര്‍ ചെയ്തു

ആദ്യ പകുതിക്ക് ശേഷം ബെന്‍സേമയിലൂടെ റയല്‍ മാഡ്രിഡ് ലീഡ് ഇരട്ടിയാക്കി.

റൗളിനെ മറികടന്നു കരീം ബെന്‍സേമ റയലിന്‍റെ എക്കാലത്തേയും മികച്ച രണ്ടമാത്തെ ഗോള്‍ സ്കോററായി (324)

സൂപ്പര്‍ കപ്പ് വിജയത്തോടെ റയല്‍ മാഡ്രിഡ് സീസണ്‍ ആരംഭിച്ചു