വൈറ്റ് ബോള്‍ ക്രിക്കറ്റിന്‍റെ വരവോടെ ചില ക്രിക്കറ്റ് ഷോട്ടുകള്‍ക്ക് ലോകം സാക്ഷിയായി. ആ ഷോട്ടുകളുടെ മാസ്റ്റര്‍മാര്‍ ആരൊക്കെയാണ് എന്ന് നമ്മുക്ക് നോക്കാം

അപ്പര്‍ കട്ട്

2002 ല്‍ സൗത്താഫ്രിക്കന്‍ ഇതിഹാസം മഖായ എന്‍റീനിക്കെതിരെയാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇതാദ്യമായി ഈ ഷോട്ട് കളിച്ചത്. പിന്നീട് മറ്റ് പല താരങ്ങളും ഈ ഷോട്ട് ഏറ്റെടുത്തു.

സ്വിച്ച് ഹിറ്റ്

മുത്തയ മുരളീധരനെതിരെ ഷോട്ട് കളിച്ചാണ് കെവിന്‍ പീറ്റേഴ്സണ്‍ തുടക്കമിട്ടത്. 2 വര്‍ഷത്തിനു ശേഷം സ്കോട്ട് സ്റ്റയറീസിനെതിരെ തുടര്‍ച്ചയായി രണ്ട് സിക്സുകളാണ് സ്വിച്ച് ഹിറ്റിലുടെ കെപി പായിച്ചത്.

ദില്‍ സ്കൂപ്പ്

വിക്കറ്റ് കീപ്പറിന്‍റെ തലക്കു മുകളിലൂടെ ബൗണ്ടറിയിലേക്ക് !!! തിലകര്തന ദില്‍ഷന്‍ പ്രസിദ്ദമാക്കിയതിനാല്‍ ദില്‍സ്കൂപ്പ് എന്ന പേരും ലഭിച്ചു

ഹെലികോപ്റ്റര്‍ ഷോട്ട്

യോര്‍ക്കറുകളെ ഫലപ്രദമായി നേരിടാന്‍ ഏറ്റവും സഹായകമായ ഷോട്ടാണ് മഹേന്ദ്ര സിങ്ങ് ധോണി കണ്ടു പിടിച്ചത്.