റിഷാബ് പന്തിന് കോവിഡ് : ആശങ്കയിൽ ആരാധകർ -സൂചന നൽകാതെ ബിസിസിഐ

IMG 20210715 141921

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന് കനത്ത തിരിച്ചടി നൽകി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കും മുൻപേ ടീമിലെ പ്രധാന വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷാബ് പന്തിന് കോവിഡ് സ്ഥിതീകരിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നു.ഏതാനും ദേശീയ മാധ്യമങ്ങൾ അടക്കം ഇപ്പോൾ കോവിഡ് ബാധിതനായ ഇന്ത്യൻ ക്രിക്കറ്റ്‌ താരം റിഷാബ് പന്താണെന്നും സൂചന നൽകുന്നുണ്ട്.നിലവിൽ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിന് ശേഷം ഇംഗ്ലണ്ടിൽ തുടരുന്ന ഇന്ത്യൻ സ്‌ക്വാഡിൽ കോവിഡ് റിപ്പോർട്ട്‌ ചെയ്‌തതായിട്ടുള്ള വിവരങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇന്ത്യൻ ടീമിലെ വിശ്വസ്ത വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനും മധ്യനിരയിലെ ഏറെ പ്രധാന താരവുമായ പന്ത് ഇപ്പോൾ ക്വാറന്റൈനിലാണ് എന്നും സൂചനകൾ ലഭ്യമാകുന്നുണ്ട്.

എന്നാൽ രണ്ട് ഇന്ത്യൻ താരങ്ങൾക്കാണ് കോവിഡ് പരിശോധനകളിൽ രോഗത്തെ കണ്ടെത്തിയത് എന്നും അതിലൊരാൾ നെഗറ്റീവായതായും സൂചനകളുണ്ട്. പന്ത് കഴിഞ്ഞ എട്ട് ദിവസമായി ക്വാറന്റൈനിൽ തുടരുകയാണ് എന്നുള്ള റിപ്പോർട്ടുകൾക്ക് പുറമേ ഇന്ത്യൻ ടീമിന്റെ ഭാഗമായ എല്ലാ താരങ്ങളെയും സപ്പോർട്ട് സ്റ്റാഫിനെയും വിശദമായ പരിശോധനകൾക്കും ഒപ്പം നിരീക്ഷണത്തിലും വിധേയരാകുമെന്നും സൂചനകളുണ്ട്.കോവിഡ് പിടിപെട്ട രണ്ട് താരങ്ങൾക്കും ഇംഗ്ലണ്ടിലെ കൗണ്ടി ടീമിനെതിരായ പരിശീലന മത്സരത്തിൽ കളിക്കാനാവില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

അതേസമയം ഇക്കാര്യത്തിൽ ഇതുവരെ ബിസിസിഐയും ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ മാനേജ്മെന്റും ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. ആർക്കാണ് കോവിഡ് 19 ബാധിച്ചത് എന്നും ഔദ്യോഗികമായ ഒരു അറിയിപ്പും ബിസിസിഐയുടെ ഭാഗത്ത്‌ നിന്നുണ്ടായിട്ടില്ല. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിന് ശേഷം എല്ലാ താരങ്ങളും കുടുംബവും ഒപ്പം ബയോ ബബിളിന് പുറത്താണ്. താരങ്ങൾക്ക് എല്ലാം ജാഗ്രതാ നിർദ്ദേശം കഴിഞ്ഞ ആഴ്ച ബിസിസിഐ നൽകിയിരുന്നു. റിഷാബ് പന്ത് ചില ഫുട്ബോൾ മത്സരം കാണുവാൻ നേരിട്ട് കഴിഞ്ഞ ആഴ്ചകൾ ഉപയോഗിച്ചിരുന്നു.

Scroll to Top