ഗ്രീസ്‌മാന്‍റെ ഇരട്ട ഗോള്‍. പിന്നില്‍ നിന്നും ബാഴ്സലോണയുടെ തിരിച്ചുവരവ്

Antoine Griezmann

ലാലീഗ മത്സരത്തില്‍ വിയ്യാറയലിനെ തോല്‍പ്പിച്ചു കിരീട പോരാട്ടം ശക്തമാക്കി. ഒരു ഗോളിനു പുറകില്‍ നിന്ന ശേഷം ഇരട്ട ഗോള്‍ നേടി ഗ്രീസ്മാനാണ് ബാഴ്സലോണയെ വിജയത്തിലെത്തിച്ചത്.

26ാം മിനിറ്റില്‍ പോ ടോറ്റസിന്‍റെ പാസ്സിലൂടെ സാമുവല്‍ വിയ്യാറയലിനെ മുന്നിലെത്തിച്ചു. എന്നാല്‍ ലീഡിനു അല്‍പ്പ നിമിഷത്തേക്കാണ് ആയുസ്സ് ഉണ്ടായിരുന്നത്. 28ാം മിനിറ്റിലും 35ാം മിനിറ്റിലും ഗോള്‍ നേടി ഗ്രീസ്മാന്‍ ബാഴ്സലോണയെ വിജയത്തിലെത്തിച്ചു.

65ാം മിനിറ്റില്‍ മനു ട്രിഗറോസ് മെസ്സിയെ ഫൗള്‍ ചെയ്തതിനു ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. പത്തു പേരുമായി ചുരുങ്ങിയെങ്കിലും വിയ്യാറയല്‍ ബാഴ്സലോണ താരങ്ങളെ നന്നായി പ്രസ് ചെയതു. എന്നാല്‍ മറ്റൊരു ഗോള്‍ വഴങ്ങാന്‍ ബാഴ്സലോണ തയ്യാറായിരുന്നില്ലാ.

വിജയത്തോടെ ബാഴ്സലോണ 32 മത്സരങ്ങളില്‍ നിന്നും 71 പോയിന്‍റുമായി മൂന്നാമതാണ്. ഇതേ മത്സരങ്ങളില്‍ 73 പോയിന്‍റുള്ള അത്ലറ്റിക്കോ മാഡ്രിഡ് ഒന്നാമതാണ്. ഒരു മത്സരം കൂടുതല്‍ കളിച്ച റയല്‍ മാഡ്രിഡ് 71 പോയിന്‍റുമായി രണ്ടാമതാണ്.