വിക്ടർ മോങ്കിൽ ബ്ലാസ്റ്റേഴ്സ് വിടില്ല! ഇനിയും ഒരുപാട് കാലം ബ്ലാസ്റ്റേഴ്സ് ജേഴ്സിൽ താൻ ഉണ്ടാകുമെന്നും വിക്റ്റർ മോങ്കിൽ

images 2023 04 16T134411.118

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയ പ്രതിരോധ നിര താരമാണ് വിക്ടര്‍ മോങ്കിൽ. ഭേദപ്പെട്ട പ്രകടനമായിരുന്നു താരം ബ്ലാസ്റ്റേഴ്സിന് വേണ്ടി കാഴ്ചവെച്ചത്. ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പ്രതിരോധ നിര താരം ലെസ്കോവിച്ചിന് പരിക്കേറ്റപ്പോൾ ബ്ലാസ്റ്റേഴ്സ് പ്രതിരോധനിര കാത്തു സൂക്ഷിച്ചത് മോങ്കിൽ ആയിരുന്നു.



ഈ സീസൺ അവസാനിക്കുന്നതോടെ താരം ക്ലബ്ബ് വിടും എന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതുവരെയും കരാർ പുതുക്കാത്ത താരം സ്പെയിനിലെ കിംഗ്സ് ലീഗിലെ ബാഴ്സലോണയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നുണ്ട് എന്നാണ് പുറത്തുവന്ന റിപ്പോർട്ട്. എന്നാൽ ഇപ്പോഴിതാ ഈ വിഷയത്തിൽ തന്റെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മോങ്കിൽ.”പ്രിയ ബ്ലാസ്റ്റേഴ്സ് ആരാധകരെ..

images 2023 04 16T134421.659

കഴിഞ്ഞ കുറച്ചു ദിവസമായി എന്നെ ചുറ്റിപ്പറ്റി വരുന്ന അഭ്യൂഹങ്ങൾക്കുള്ള മറുപടിയാണ് ഇത്. കേരള ബ്ലാസ്റ്റേഴ്സിൽ ഒരുപാട് കാലം തുടരാനാണ് എൻ്റെ ആഗ്രഹം. ടീമിൽ നിന്നും പോകുവാൻ എനിക്ക് യാതൊരുവിധ ഉദ്ദേശവും ഇല്ല. പ്രൊഫഷണൽ ഫുട്ബോളുമായി ബന്ധമില്ലാത്ത പ്രോജക്ട് ആണ് കിംഗ്സ് ലീഗ്. ഇത് സംബന്ധിച്ച് ഉണ്ടായ ഒന്നും തന്നെ കേരള ബ്ലാസ്റ്റേഴ്സിനോടുള്ള എൻ്റെ കമ്മിറ്റ്മെന്റിനെ ബാധിക്കുകയില്ല.

images 2023 04 16T134453.487

തുടർച്ചയായ പിന്തുണകൾക്ക് ആരാധകരോടും ക്ലബ് സ്റ്റാഫുകളോടും എൻ്റെ സഹതാരങ്ങളോടും ഞാൻ നന്ദി പറയുന്നു. ഈ ക്ലബ്ബ് എനിക്ക് കുടുംബം പോലെയാണ്, എനിക്ക് ചെയ്തു തന്ന എല്ലാ കാര്യങ്ങൾക്കും ഈ ക്ലബ്ബിനോട് എനിക്ക് നന്ദിയുണ്ട്. ഭാവിയിലെ കാര്യങ്ങളെപ്പറ്റി ഞാനും ക്ലബ്ബും ചർച്ചയിലാണ്. എന്ത് സംഭവിച്ചാലും അത് ഇരുകൂട്ടർക്കും നല്ലതായിരിക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കേരള എൻ്റെ വീടും എൻ്റെ പ്രയോറിറ്റിയും ആണ്.”- വിക്ടർ മോങ്കിൽ പറഞ്ഞു.

Scroll to Top