അന്‍ഫീല്‍ഡ് കത്തിച്ച് യൂറോപ്യന്‍ ചാംപ്യന്‍മാര്‍. വമ്പന്‍ തിരിച്ചു വരവുമായി റയല്‍ മാഡ്രിഡ്.

liverpool vs real madrid

യുവേഫാ ചാംപ്യന്‍സ് ലീഗില്‍ തകര്‍പ്പന്‍ വിജയവുമായി റയല്‍ മാഡ്രിഡ്. ആന്‍ഫീല്‍ഡില്‍ നടന്ന പ്രീ ക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ ലിവര്‍പൂളിനെതിരെ രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് സ്പാനീഷ് ടീമിന്‍റെ വിജയം. 14 മിനിറ്റ് വരെ രണ്ട് ഗോള്‍ പുറകില്‍ നിന്ന ശേഷമാണ് റയലിന്‍റെ തിരിച്ചു വരവ്.

332469673 3511899395706038 1827704253842545272 n

നാലാം മിനിറ്റില്‍ സാല നല്‍കിയ പാസ്സില്‍ മനോഹരമായ ഫ്ലിക്കിലൂടേ നുനെസ് ആദ്യ ഗോള്‍  നേടി. പതിനലാം മിനിറ്റില്‍ കോര്‍ട്ടോയുടെ പിഴവില്‍ സാല സ്കോര്‍ ചെയ്തത്. ഇതിനു ശേഷമാണ് യൂറോപ്പ്യന്‍ ചാംപ്യന്‍മാരുടെ കളി കണ്ടത്.

331489380 1805383803195928 3977201873818548331 n

ബോക്സില്‍ വിനീഷ്യസിന്‍റെ മനോഹര ചുവടുകള്‍ക്ക് ശേഷം തകര്‍പ്പന്‍ ഒരു ഷോട്ട് വല കുലുക്കി. അതിനു ശേഷം അലിസണ്ണിന്‍റെ പിഴവില്‍ വിനീഷ്യസ് സമനില കണ്ടെത്തി.

രണ്ടാം പകുതിയുടെ തുടക്കത്തിലേ റയല്‍ ലീഡെടുത്തു. ഫ്രീകിക്കിൽ നിന്ന് എഡർ മിലിറ്റാവോ ലീഡ് നേടി കൊടുത്തു. ഇതിനു പിന്നാലെ കരീം ബെന്‍സേമ ഇരട്ട ഗോള്‍ കണ്ടെത്തി ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി

Scroll to Top