ബയേണ്‍ മ്യൂണിച്ച് പുറത്ത്. പിഎസ്ജി സെമിഫൈനലില്‍

ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന്‍റെ രണ്ടാം പാദം ബയേണ്‍ മ്യൂണിക്ക് വിജയിച്ചെങ്കിലും, എവേ ഗോളിന്‍റെ ആനുകൂല്യത്തില്‍ പാരീസ് ടീം സെമിഫൈനലില്‍ കടന്നു. രണ്ടാം പാദത്തില്‍ ഒരു ഗോളിനായിരുന്നു ബയേണ്‍ മ്യൂണിക്കിന്‍റെ വിജയം. എന്നാല്‍ ബയേണ്‍ തട്ടകത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പിഎസ്ജി വിജയിച്ചിരുന്നു.

പരിക്കേറ്റ മുന്‍നിര താരം ലെവന്‍ഡോസ്കി ഇല്ലാതിരുന്നട്ടും നല്ല രീതിയിലാണ് ബയേണ്‍ മ്യൂണിക്ക് കളിച്ചത്. പക്ഷേ നെയ്മറിന്‍റെ രണ്ട് ഷോട്ട് ബാറിലിടിച്ചു മടങ്ങിയിരുന്നു. ബയേണ്‍ മ്യൂണിക്കിന്‍റെ ഗോള്‍ ചോപ്പോ മോട്ടിങ്ങ് നേടി.

രണ്ടാം പകുതിയില്‍ തുടര്‍ച്ചയായ അവസരങ്ങള്‍ പിഎസ്ജിക്ക് ലഭിച്ചെങ്കിലും ഗോളാക്കാനായില്ലാ. വീണ്ടും ഒരു ഗോള്‍ വഴങ്ങാതെ പിഎസ്ജി സെമിഫൈനലിലേക്ക് കയറി. മാഞ്ചസ്റ്റര്‍ സിറ്റി – ഡോര്‍ട്ട്മുണ്ട് മത്സരത്തിലെ വിജയിയെ നേരിടും.