ഞങ്ങളുടെ കോച്ച് അന്ന് ഞങ്ങളോട് പറഞ്ഞത് മെസ്സിയെ തടയാനുള്ള ഏക വഴി അതുമാത്രമാണെന്നാണ്; ട്രിപ്പർ

images 2023 01 07T133334.063

ലോകകപ്പ് കിരീടം മാത്രമായിരുന്നു നേടാനാകാതെ അവശേഷിച്ചിരുന്ന ലയണൽ മെസ്സിയുടെ കരിയറിലെ കിരീടം. ഖത്തർ ലോകകപ്പിൽ അത് നേടിയതോടെ തന്റെ കരിയർ പൂർത്തിയാക്കിയിരിക്കുകയാണ് മെസ്സി. ഇപ്പോൾ ഇതാ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത് താരത്തെക്കുറിച്ച് പറഞ്ഞ ന്യൂക്കാസിൽ യുണൈറ്റഡ് പ്രതിരോധനിര താരം കൈറൺ ട്രിപ്പറുടെ വാക്കുകളാണ്.


താരം സ്പാനിഷ് ക്ലബ്ബായ അത്‌ലറ്റികോ മാഡ്രിഡില്‍ കളിച്ചു കൊണ്ടിരിക്കുന്ന സമയത്ത് പരിശീലകനായിരുന്ന ഡിഗോ സിമിയോണി തനിക്ക് നൽകിയ ഉപദേശമാണ് വെളിപ്പെടുത്തിയിരിക്കുന്നത്. മെസ്സിയെ തടയാനുള്ള വഴി പറഞ്ഞു തന്ന പരിശീലകന്റെ വാക്കുകളാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്.”ഒരു വഴി മാത്രമാണ് മെസ്സിയെ തടയാൻ ഉള്ളു.

images 2023 01 07T133318.673

നന്നായി പ്രാർത്ഥിക്കുക. നമുക്ക് അതുമാത്രമാണ് ചെയ്യാൻ സാധിക്കുക.”-ഇതായിരുന്നു താരത്തിന് ഡീഗോ സിമിയോണി നൽകിയ ഉപദേശം. ഇംഗ്ലീഷ് പ്രതിരോധ താരം ഇക്കാര്യം വെളിപ്പെടുത്തിയത് പ്രമുഖ അന്താരാഷ്ട്ര സ്പോർട്സ് മാധ്യമമായ ഗോളിന് നൽകിയ അഭിമുഖത്തിലാണ്. മെസ്സിക്കെതിരെ കളിക്കുന്നത് വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമാണെന്നും താരം പറഞ്ഞു.

images 2023 01 07T133346.574

“ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ് മെസ്സിക്കെതിരെ കളിക്കുക എന്നത്. തമാശ എന്താണെന്ന് വെച്ചാൽ ഞങ്ങളുടെ പരിശീലകൻ ഡിഗോ സിമിയോണിയും അർജൻ്റീനക്കാരനാണ്. എല്ലാ മത്സരങ്ങൾക്ക് മുൻപും മെസ്സിയെ തടയാനുള്ള ഏക വഴി നന്നായി പ്രാർത്ഥിക്കുക മാത്രമാണെന്ന് ഞങ്ങളോട് പറയുമായിരുന്നു.”- താരം പറഞ്ഞു. കഴിഞ്ഞ വർഷം ജനുവരിയിലാണ് അത്‌ലറ്റിക്കോ മാഡ്രിഡിൽ നിന്നും ന്യൂകാസിൽ യുണൈറ്റഡ്ലേക്ക് കൈറൺ ട്രിപ്പർ ചേക്കേറിയത്.

Scroll to Top