റയൽ മാഡ്രിഡുമായുള്ള കരാർ പുതുക്കാൻ ഉള്ള തീരുമാനം വൈകിപ്പിച്ച് ടോണി ക്രൂസ്.

സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിൻ്റെ നിലവിലെ ടീമിലെ നെടുംതൂണ് ആണ് ജർമൻ താരം ടോണി ക്രോസ്. അടുത്തവർഷം റയൽ മാഡ്രിഡുമായുള്ള താരത്തിൻ്റെ കരാർ അവസാനിക്കുകയാണ്. ഇപ്പോഴിതാ പുറത്തുവന്ന വാർത്തകൾ പ്രകാരം പുതിയ കരാർ റയൽ മാഡ്രിഡ് നൽകിയിട്ടുണ്ടെങ്കിലും താരം അതിന് ഒപ്പുവയ്ക്കാൻ ഇതുവരെ തയ്യാറായിട്ടില്ല എന്നതാണ് അറിയുന്നത്.

അടുത്തവർഷം അവസാനിക്കുന്ന താരത്തിൻ്റെ കരാർ ഒരു വർഷത്തേക്ക് കൂടി പുതുക്കാൻ റയൽ മാഡ്രിഡ് ഓഫർ നൽകുമെന്നും അത് ചാമ്പ്യൻസ് ലീഗ് ഫൈനലിനു ശേഷം താരം പരിഗണിക്കും എന്നായിരുന്നു റിപ്പോർട്ടുകളിൽ പറയുന്നുണ്ടായിരുന്നത്. റയൽ മാഡ്രിഡിൽ നിന്ന് തന്നെ വിരമിക്കാനുള്ള തൻ്റെ മോഹം താരം നേരത്തെ വ്യക്തമാക്കിയിരുന്നു. റയൽ മാഡ്രിഡിൽ നാലെണ്ണം ഉൾപ്പെടെ കരിയറിൽ അഞ്ചു ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയ താരമാണ് ടോണി ക്രൂസ്.

images 62 1


പുതിയ കരാറിൽ ഒപ്പുവെക്കാൻ കുറച്ചുകൂടെ സമയം തരണം എന്ന് താരം ടീം മാനേജ്മെൻ്റിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. തൻ്റെ പ്രകടനം വിലയിരുത്തിയായിരിക്കും കരാർ പുതുക്കുക എന്നത് താരം നേരത്തെ വ്യക്തമാക്കിയ കാര്യമാണ്. ചിലപ്പോൾ ഒന്ന് രണ്ടു വർഷത്തേക്ക് കൂടെ താരത്തിൻ്റെ കരാർ പുതുക്കാൻ സാധ്യതയുണ്ട്.

images 63 1

ടോണി ക്രൂസ് ക്ലബ് വിടുന്നതിൻ്റെ അഭാവം പരിഹരിക്കുവാൻ വേണ്ടി മധ്യനിരയിൽ പുതിയ താരങ്ങളെ റയൽ മാഡ്രിഡ് സ്വന്തം ആക്കുന്നുണ്ട്. കഴിഞ്ഞ സീസണിൽ കാമവിന്ഗയെ സ്വന്തമാക്കിയ റയൽ ഈ സീസണിൽ മോണോക്കൻ താരം ചുവാമെനിയെ ടീമിൽ എത്തിച്ചിട്ടുണ്ട്. എന്തുതന്നെയായാലും നിലവിൽ ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത് ടോണി ക്രൂസ് കരാർ പുതുക്കുമോ ഇല്ലയോ എന്നാണ്.