പി എസ് ജിയിൽ അവൻ പൂർണ്ണ തൃപ്തനല്ല, അർജൻ്റീനക്കൊപ്പം ഉള്ളത് മറ്റൊരു മെസ്സി;കാർലോസ് ടെവെസ്

നിരവധി വർഷങ്ങളിലെ ബാർസലോണ കരിയറിന് അവസാനം കുറിച്ച് കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ ആയിരുന്നു മെസ്സി ഫ്രഞ്ച് ലീഗിലെ പി എസ് ജി ടീമിലേക്ക് ചേക്കേറിയത്. ബാഴ്സലോണയിൽ ഉള്ള മെസ്സിയുടെ നിഴൽ മാത്രമായിരുന്നു പി എസ് ജിയിൽ ഉണ്ടായത്. കോപ്പ അമേരിക്ക കിരീടം ഉയർത്തിയതിന് സന്തോഷവുമായി സീസൺ ആരംഭിച്ച മെസ്സിയുടെ കരിയറിലെ ഏറ്റവും മോശം പ്രകടനമാണ് ആരാധകർ കണ്ടത്.

ഇപ്പോഴിതാ പി എസ് ജി യിലെ മെസ്സി അല്ല അർജൻ്റീനൻ ടീമിനൊപ്പം ഉള്ളതെന്നും,പി എസ് ജി താരം തൃപ്തനല്ല എന്നും പറഞ്ഞിരിക്കുകയാണ് അർജൻറീന താരമായിരുന്ന കാർലോസ് ടെവെസ്. മെസ്സി അവിടെ പകുതി സന്തോഷത്തോടെയാണ് കളിക്കുന്നതെന്നും മുൻ മാഞ്ചസ്റ്റർ സിറ്റി താരം അഭിപ്രായപ്പെട്ടു. പി എസ് ജിയിൽ താരം മോശം പ്രകടനം നടത്തുമ്പോഴും അർജൻ്റീനൻ ടീമിനൊപ്പം അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്.

images 64

“ഒന്ന് താരം പി എസ് ജിയിൽ ഉണ്ടാകുമ്പോഴും മറ്റൊന്ന് താരം ദേശീയ ടീമിലേക്ക് വരുമ്പോഴും ആണ്”മെസ്സിയുടെ കളിക്കളത്തിലെ പ്രകടനം രണ്ടുതരത്തിൽ ആയതിനെ കുറിച്ച് ടെവെസ് നൽകിയ മറുപടിയാണിത്. ഒരു അർജൻ്റീനൻ മാധ്യമത്തോട് സംസാരിക്കുമ്പോഴാണ് ടെവെസ് ഇത് പറഞ്ഞത്. അർജൻറീന ലോകകപ്പ് ടീമിൽ ഒരേയൊരു ഉറപ്പായ സ്ഥാനമുള്ള കളിക്കാരൻ മെസ്സി ആണ്.

images 65

കരിയറിലെ ഏറ്റവും മോശം സീസണിലാണ് ഇത്തവണ മെസ്സി. അടുത്ത സീസണിൽ അദ്ദേഹം തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഒത്തു ഇളക്കം ഇല്ലാത്തതാണ് പിഎസ്ജിയുടെ മുഖ്യപ്രശ്നം എന്നും ആരാധകർ അഭിപ്രായപ്പെടുന്നു. എന്തുതന്നെയായാലും അടുത്ത സീസണിൽ പഴയ മെസ്സിയെ കാണാൻ ആഗ്രഹിക്കുകയാണ് ആരാധകർ.