മറ്റു ടീമുകളുടെ ഓഫറുകൾ തഴഞ് യുണൈറ്റഡ് തിരഞ്ഞെടുത്തതിൻ്റെ കാരണം വെളിപ്പെടുത്തി ടെൻ ഹാഗ്.

images 45 2

മാഞ്ചസ്റ്റർ യൂണിറ്റിലേക്ക് ചേക്കേറുന്നതിന് മുമ്പായി തനിക്ക് വന്ന പല ക്ലബ്ബുകളുടെയും ഓഫർ താൻ തഴഞ്ഞുവെന്ന് ക്ലബ്ബിൻ്റെ പുതിയ പരിശീലകൻ എറിക് ടെൻ ഹാഗ്. താൽക്കാലിക പരിശീലകനായ നാങ്നിക്കിന് പകരകരനായാണ് ടെൻ ഹാഗ് വരുന്നത്. യുണൈറ്റഡ് ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ഈ നീക്കത്തെ കാണുന്നത്.

ഇംഗ്ലണ്ടിലെ ഒരു പതിറ്റാണ്ടു മുമ്പ് ഏറ്റവും ശക്തമായ ടീമായിരുന്നു യുണൈറ്റഡ്. എന്നാൽ ഇപ്പോൾ മോശം ഫോമിലൂടെയാണ് അവർ കടന്നു പോകുന്നത്. ഈ സീസണിൽ ഒരു കിരീടം പോലും സ്വന്തമാക്കാൻ ടീമിന് സാധിച്ചിട്ടില്ല. ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുന്നതിലും പരാജയപ്പെട്ടു.

images 47 3

ഇത്തരമൊരു അവസ്ഥയിൽ നിന്നും യൂറോപ്പിലെ മികച്ച ടീം ആക്കി മാഞ്ചസ്റ്റർ യുണൈറ്റഡിനെ തിരികെ കൊണ്ടുവരിക എന്ന ഉത്തരവാദിത്വമാണ് പുതിയ പരിശീലകന് കീഴിലുള്ളത്. യുണൈറ്റഡ് ആരാധകരുടെ വലിയ ആശങ്കയായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പുതിയ പരിശീലകൻ്റെ ടീമിൽ ഉണ്ടാകുമോ എന്നത്. റൊണാൾഡോ അസാമാന്യ പ്രതിഭയാണെന്നും, അദ്ദേഹം തൻ്റെ ടീമിന് വേണ്ട കളിക്കാരൻ ആണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

“എനിക്ക് കുറച്ചുകൂടി മികച്ച അടിത്തറയുള്ള മറ്റുള്ള ക്ലബ്ബുകളെ തിരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടായിരുന്നു. പക്ഷേ ഞാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനെയാണ് തിരഞ്ഞെടുത്തത്. ഇവിടെ പല കാര്യങ്ങളിലും ശ്രദ്ധ വേണ്ടതുണ്ട്. അതൊരു വെല്ലുവിളിയുമാണ്. അതെങ്ങനെ ചെയ്യണമെന്നതിനെക്കുറിച്ച് ക്ലബ്ബും ഞാനും ഒരേ രീതിയിലാണ് ചിന്തിക്കുന്നത്.”- ടെൻ ഹാഗ് പറഞ്ഞു.

See also  മാഞ്ചസ്റ്റര്‍ സിറ്റിയെ പെനാല്‍റ്റിയില്‍ തോല്‍പ്പിച്ചു. റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ് സെമിഫൈനലില്‍.
Scroll to Top