മെസ്സി തിളങ്ങി. ബാഴ്സലോണക്ക് വിജയം. ലീഗില്‍ രണ്ടാമത്.

ലാലീഗ മത്സരത്തില്‍ ശക്തരായ സെവ്വിയയെ തോല്‍പ്പിച്ച് ബാഴ്സലോണ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. എതിരില്ലാത്ത രണ്ടു ഗോളിനാണ് ബാഴ്സലോണയുടെ വിജയം. ഡെംമ്പലേ, മെസ്സി എന്നിവരുടെ ഗോളിലാണ് ബാഴ്സലോണയുടെ വിജയം.

ആദ്യ പകുതിയില്‍ മെസ്സി ഒരുക്കിയ അവസരത്തില്‍ നിന്നുമായിരുന്നു ഡെംമ്പലേയുടെ ഗോള്‍ പിറന്നത്. ഹാഫ് ലൈനിനു മുന്‍പില്‍ നിന്നും നല്‍കിയ പെര്‍ഫക്ട് പാസ്സ് സ്വീകരിച്ച ഡെംമ്പലേ മനോഹരമായി ഫിനിഷ് ചെയ്ത് ലീഡ് നേടി.

ലെങ്ങ്ലെറ്റിലൂടെ ബാഴ്സലോണ വീണ്ടും ലീഡ് കണ്ടെത്തിയെങ്കിലും, ഓഫ്സൈഡ് കാരണം ഗോള്‍ നിഷേധിച്ചു. സെവ്വിയയും ഒരു ഗോള്‍ മടക്കിയെങ്കിലും ഗോളിനിടയിലുള്ള മുന്നേറ്റത്തില്‍ ഹാന്‍ഡ് ബോള്‍ കണ്ടെത്തിയതിനെ തുടര്‍ന്നു ഗോള്‍ നിഷേധിച്ചു.

മത്സരം അവസാനിക്കാന്‍ അഞ്ചു മിനിറ്റ് ബാക്കി നില്‍ക്കേ ക്ലോസ് റേഞ്ച് ഫിനിഷിലൂടെ മെസ്സി ലീഡ് ഇരട്ടിയാക്കി. വിജയത്തോടെ 25 മത്സരങ്ങളില്‍ നിന്നും 53 പോയിന്‍റുമായി ബാഴ്സലോണ രണ്ടാമതേക്ക് ഉയര്‍ന്നു.

കോപ്പാ ഡെല്‍ റേ രണ്ടാം പാദത്തില്‍ സെവ്വിയയോട് ഏറ്റുമുട്ടുന്നതിന് മുന്നോടിയായി ഈ വിജയം ആത്മവിശ്വാസം പകരും. ആദ്യ പാദത്തില്‍ രണ്ടു ഗോളിന് ബാഴ്സലോണ പരാജയപ്പെട്ടിരുന്നു. മാര്‍ച്ച് 4 നാണ് രണ്ടാം പാദ മത്സരം.

Messi Star as Barcelona defeat Sevilla

LEAVE A REPLY

Please enter your comment!
Please enter your name here