സന്ദീപ് സിങ്ങ് കേരളാ ബ്ലാസ്റ്റേഴ്സില്‍ തുടരും

സന്ദീപ് സിങ്ങ്
സന്ദീപ് സിങ്ങ്

കേരളാ ബ്ലാസ്റ്റേഴ്സ് പ്രതിരോധനിര താരം സന്ദീപ് സിങ്ങിന്‍റെ കരാര്‍ പുതുക്കി. 2022 വരെയാണ് യുവതാരത്തിന്‍റെ കരാര്‍ കേരളാ ബ്ലാസ്റ്റേഴ്സ് നീട്ടിയത്. 2021 സീസണില്‍ ബ്ലാസ്റ്റേഴ്സിനു ആഘോഷിക്കാന്‍ ഒന്നുമില്ലെങ്കിലും, സന്ദീപ് സിങ്ങിന്‍റെ പ്രകടനം ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.

ഈ സീസണില്‍ 13 മത്സരം കളിച്ച സന്ദീപ് സിങ്ങ് പ്രതിരോധത്തില്‍ മികച്ചു നിന്നു. അറ്റാക്കിങ്ങിലും ഒരു പോലെ തിളങ്ങിയ മണിപൂര്‍ താരം ഒരു ഗോളിനു അവസരം ഒരുക്കുകയും ചെയ്തു. 25 വയസ്സുള്ള സന്ദീപ് സിങ്ങിനെ കേരളാ ബ്ലാസ്റ്റേഴ്സ് ഭാവിയിലേക്ക് ഒരു മുതല്‍ക്കൂട്ടായാണ് കാണുന്നത്.

ഷില്ലോങ്ങ് ലജോങ്ങ് എഫ്സിയിലൂടെയാണ് സന്ദീപ് സിങ്ങിന്‍റെ ഫുട്ബോള്‍ കരിയര്‍ ആരംഭിക്കുന്നത്. 2014 ല്‍ സീനിയര്‍ ടീമില്‍ ഇടം നേടിയ സന്ദീപ്, 2018-19 സീസണില്‍ കൊല്‍ക്കത്താ ടീമിലൂടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അരങ്ങേറ്റം കുറിച്ചു. ട്രാവൂ എഫ്സിയില്‍ നിന്നുമാണ് സന്ദീപ് സിങ്ങിനെ കേരളാ ബ്ലാസ്റ്റേഴ്സില്‍ എത്തിച്ചത്.

MATCHES13
MINUTES PLAYED1060
GOALS0
ASSISTS1
PASSES409
TOUCHES596
INTERCEPTIONS14
CLEARANCE40
YELLOW CARDS4
RED CARD0
TACKLES47
BLOCKS21
Sandeep Singh 2020-21 ISL Stats
Advertisements