ഫുട്ബോൾ ലോകത്തെ ഒരിക്കൽ കൂടി ഞെട്ടിക്കാൻ ഒരുങ്ങി റൊണാൾഡോ, റെക്കോർഡ് കരാർ ഒപ്പിട്ടാൽ താരത്തിന് ലഭിക്കുക പ്രതിവർഷം 1700 കോടി രൂപ.

പരിശീലകനുമായുള്ള എറിക് ടെൻ ഹാഗുമായുള്ള പ്രശ്നങ്ങളെ തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും ഒഴിവാക്കിയിരുന്നു. ഒരു അഭിമുഖത്തിനിടയിൽ താരം പറഞ്ഞ ചില വാക്കുകളാണ് വലിയ പ്രശ്നങ്ങളിലേക്ക് നീങ്ങിയത്. പിന്നീട് റൊണാൾഡോയും യുണൈറ്റഡും തമ്മിലുള്ള ബന്ധം വഷളാവുകയും റൊണാൾഡോയുടെ കരാർ റദ്ദാക്കാൻ യുണൈറ്റഡ് തീരുമാനിക്കുകയും ചെയ്തു.

കരാർ റദ്ദാക്കിയോടെ നിലവിൽ ഒരു ക്ലബ്ബുമില്ലാതെ ഫ്രീ ഏജൻ്റ് ആണ് താരം. ഇപ്പോഴിതാ റെക്കോർഡ് തുകക്ക് താരം പുതിയ ക്ലബ്ബുമായി കരാർ ഒപ്പിടാൻ ഒരുങ്ങുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഇക്കാര്യം പുറത്തുവിട്ടത്. സൗദി അറേബ്യയിലെ ഏറ്റവും മികച്ച ക്ലബ്ബുകളിൽ ഒന്നായ അൽ നാസർ ക്ലബ്ബുമായി രണ്ടര വർഷത്തേക്ക് 200 മില്യൺ യൂറോയുടെ കരാർ ഒപ്പിടാനാണ് താരം ഒരുങ്ങുന്ന തായാണ് പുറത്തുവരുന്ന റിപ്പോർട്ടുകളിൽ പറയുന്നത്. ഏകദേശം ഇന്ത്യൻ രൂപ 1700 കോടിയോളം വരും ഇത്.

images 2022 11 30T185450.599

നിലവിൽ ഖത്തറിൽ നടക്കുന്ന വേൾഡ് കപ്പിൽ പോർച്ചുഗലിന്റെ കൂടെ തകർപ്പൻ പ്രകടനം നടത്തിക്കൊണ്ടിരിക്കുകയാണ് താരം. രണ്ട് കളികളിൽ നിന്ന് ഒരു ഗോളും താരം സ്വന്തമാക്കി. അതേസമയം ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ച പോർച്ചുഗൽ പ്രീക്വാർട്ടറിലേക്ക് പ്രവേശിച്ചു.

ലോകകപ്പിൽ ശേഷമായിരിക്കും റൊണാൾഡോയുടെ പുതിയ ക്ലബ്ബിൻറെ അന്തിമ പ്രഖ്യാപനം ഉണ്ടായിരിക്കുക. പുറത്തുവരുന്ന റിപ്പോർട്ടുകളിൽ പറയുന്നത് വലിയ തുക ആയതിനാൽ താരം ഈ ഓഫർ സ്വീകരിക്കും എന്നാണ്. യൂറോപ്പിൽ തുടരാനാണ് താരത്തിന്റെ ആഗ്രഹം എങ്കിൽ നിലവിൽ ചാമ്പ്യൻസ് കളിക്കുന്ന ഏതെങ്കിലും ടീമിൽ നിന്നും ഓഫർ വരേണ്ടതുണ്ട്. അങ്ങനെ അല്ലെങ്കിൽ താരം പുതിയ വെല്ലുവിളി ഏറ്റെടുക്കും.