ഇപ്പോൾ യൂറോപ്പും ലാറ്റിനമേരിക്കയും കളി വലിയ വ്യത്യാസങ്ങൾ ഇല്ല; റൊണാൾഡോ

വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന ലോകകപ്പ് ആരംഭിക്കുവാൻ ഇനിയുള്ളത്. ഇത്തവണത്തെ ലോകകപ്പ് ഖത്തറിൽ വച്ചാണ് അരങ്ങേറുന്നത്. ലോകകപ്പിന് ശക്തമായ ടീമുമായാണ് ബ്രസീൽ ഇത്തവണ എത്തുന്നത്. കിരീട പ്രതീക്ഷകൾ ബ്രസീലിന് ഒരുപാട് ഉണ്ട്.ഇപ്പോഴിതാ ഖത്തർ ലോകകപ്പിലെ സാധ്യതകളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റൊണാൾഡോ.

ബ്രസീലിന് വേണ്ടി രണ്ട് തവണ ലോകകപ്പ് നേടിക്കൊടുക്കുന്നതിൽ നിർണായ പങ്കുവഹിച്ച താരമാണ് റൊണാൾഡോ.”ഞങ്ങൾക്ക് മികച്ച ടീമാണ് ഉള്ളത്. യോഗ്യത മത്സരങ്ങൾ വളരെ നന്നായി കളിച്ചു.വ്യത്യസ്ത കാലാവസ്ഥകളിൽ ഒരുപാട് ബുദ്ധിമുട്ടി കളിച്ചാണ് ലാറ്റിൻ അമേരിക്കയിലെ ടീമുകൾക്ക് യോഗ്യത ലഭിക്കേണ്ടത്. ആ കഠിനമായ വഴികളെല്ലാം താണ്ടിയാണ് ബ്രസീൽ ലോകകപ്പിന് എത്തുന്നത്.

Ronaldo Brazil 1998

പ്രതിഭാധാരാളിത്തമുള്ള ടീമായത് കൊണ്ട് പരിശീലകന് ആദ്യ ഇലവനിൽ മികച്ച ആറു പേരിൽ നിന്ന് മൂന്നു പേരെ തിരഞ്ഞെടുത്തു കോമ്പിനേഷൻ ഉണ്ടാക്കേണ്ടി വരും. ഏതൊക്കെ കളിക്കാരെയാണ് തിരഞ്ഞെടുക്കേണ്ടത് എന്ന് തീരുമാനിക്കേണ്ടത് ടിറ്റേ ആണ്. ഇപ്പോൾതന്നെ ലോകകപ്പിനുള്ള പ്ലെയിങ് ഇലവനെ അദ്ദേഹം തീരുമാനിച്ചിട്ടുണ്ടാകും എന്നാണ് ഞാൻ കരുതുന്നത്. റയൽ മാഡ്രിഡിനായി മികച്ച ഫോമിൽ കളിക്കുന്ന വിനീഷ്യസിന് മുൻഗണന എന്തായാലും നൽകണം. യൂറോപ്യ താരങ്ങളെല്ലാം വളരെയധികം നന്നായി കളിക്കുന്നവരാണ്. ബ്രസീലിയൻ താരങ്ങളെ പോലെ അവർക്ക് വേഗതയും ആക്രമണവും ഉണ്ട്. മികച്ച പ്രതിരോധം ഒരുക്കുവാനും അവർക്ക് അറിയാം. യൂറോപ്പ്യൻ ക്ലബ്ബുകളിൽ ലാറ്റിൻ അമേരിക്കയിലെ ഒട്ടേറെ മികച്ച താരങ്ങൾ കളിക്കുന്നുണ്ട്. സത്യം പറഞ്ഞാൽ ഇപ്പോൾ യൂറോപ്പിന് മേധാവിത്വം ഒന്നുമില്ല.

Ronaldo 2004

ലാറ്റിനമേരിക്കയും യൂറോപ്പും തമ്മിലുള്ള കളി ശൈലിയിലും വലിയ വ്യത്യാസങ്ങൾ ഇല്ല. പരിശീലകൻ ആവുക എന്നത് വലിയ ജോലി ആയതിനാൽ എനിക്ക് അതിന് താല്പര്യം ഇല്ല. ഒരു കളിക്കാരൻ ആയാൽ കളി ജയിക്കുക വീട്ടിൽ പോവുക എന്ന് ചിന്തിച്ചാൽ മതി. എന്നാൽ ഒരു പരിശീലകൻ ആയാൽ ഏതൊക്കെ കളിക്കാരെ ടീമിൽ ഇറക്കണം ആരാണ് മികച്ചത് ആരാണ് എതിരാളികൾ എന്നിങ്ങനെ എല്ലാം ചിന്തിക്കണം. അതു കൊണ്ടു തന്നെ പരിശീലകൻ ആകാൻ എനിക്ക് ഒന്നും ആഗ്രഹങ്ങൾ ഇല്ല. ഖത്തറിൽ കളിക്കുന്ന താരങ്ങളിൽ എല്ലാ മത്സരങ്ങളിലും ഗോൾ നേടാൻ കഴിവുള്ളവരുണ്ട്. ഞാൻ ആരുടെയും പേര് ഒന്നും പറയുന്നില്ല.

ഒരു കളിക്കാരൻ കൂടുതൽ ഗോളുകൾ നേടണമെങ്കിൽ അവരുടെ ടീം സെമിഫൈനലിലോ ഫൈനലിലോ എത്തണം. അങ്ങനെ എത്തിയാൽ 5-6 ഗോളുകൾ നേടാൻ കഴിവുള്ള താരങ്ങൾ ഉണ്ട്. ലോകകപ്പ് നേടാൻ ഏറ്റവും ആവശ്യമുള്ളത് മികച്ച സ്ക്വാഡ് തന്നെയാണ്. മികച്ച മധ്യനിരയും പ്രതിരോധവും അവസരങ്ങൾ ഗോളാക്കി മാറ്റുവാനുള്ള മുന്നേറ്റ നിരയും ഉണ്ടെങ്കിൽ പേടിക്കാനില്ല.ബ്രസീൽ ഒഴികെ ഈ ലോകകപ്പിൽ കിരീടം നേടാൻ സാധ്യതയുള്ള ടീമിൽ ഒന്നാമത് ഫ്രാൻസ് ആണ്. ജർമ്മനിയെയും തള്ളിക്കളയാൻ സാധിക്കില്ല. യൂറോകപ്പ് ഫൈനലിൽ എത്തിയ ടീമാണ് ഇംഗ്ലണ്ട്. മികച്ച സംഘമാണ് പോർച്ചുഗലിന് ഉള്ളത്. സ്പെയിനും നന്നായി കളിക്കുന്നുണ്ട്.”- റൊണാൾഡോ പറഞ്ഞു.