റയല്‍ മാഡ്രിഡിനു സമനില. ലാലീഗ കിരീടം ഭീക്ഷണിയില്‍

ലാലീഗ മത്സരത്തില്‍ പകരക്കാരനായി ഇറങ്ങി ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയര്‍ റയല്‍ മാഡ്രിഡിനു സമനില സമ്മാനിച്ചു. റയല്‍ സോഷ്യഡാദിനെതിരെയുള്ള മത്സരത്തില്‍ ഓരോ ഗോള്‍ വീതം നേടിയാണ് ഇരു ടീമും സമനില പാലിച്ചത്. കളിയുടെ അവസാന നിമിഷത്തിലാണ് റയല്‍ മാഡ്രിഡിന്‍റെ സമനില ഗോള്‍ പിറന്നത്. രണ്ടാം പകുതിയില്‍ പോര്‍ട്ടുവിന്‍റെ ഗോളിലായിരുന്നു റയല്‍ സോഷ്യഡാദ് ലീഡ് നേടിയത്.

പരിക്ക് കാരണം കരീം ബെന്‍സേമ ഇല്ലാതിരുന്നെങ്കിലും മികച്ച പ്രകടനമാണ് റയല്‍ മാഡ്രിഡ് പുറത്തെടുത്തത്. ആദ്യ പകുതിയില്‍ രണ്ട് തവണെയാണ് റയല്‍ മാഡ്രിഡിന്‍റെ ഗോളവസരം പോസ്റ്റില്‍ തട്ടി മടങ്ങിയത്.

രണ്ടാം പകുതിയില്‍ പോര്‍ട്ടുവിന്‍റെ ഹെഡര്‍ ഗോളോടെ റയല്‍ സോഷ്യഡാദ് മുന്നിലെത്തി. 89ാം മിനിറ്റില്‍ വാസ്കസിന്‍റെ ക്രോസില്‍ നിന്നുമാണ് വിനീഷ്യസിന്‍റെ സമനില ഗോള്‍ പിറന്നത്.

വിജയത്തോടെ 25 മത്സരങ്ങളില്‍ നിന്നും 53 പോയിന്‍റുമായി റയല്‍ മാഡ്രിഡ് മൂന്നാമത് തുടരുന്നു. ലാലീഗ കിരീടം നിര്‍ണയിക്കുന്ന മാഡ്രിഡ് ഡെര്‍ബിയാണ് അടുത്തത്. 24 മത്സരങ്ങളില്‍ 58 പോയിന്‍റുമായി അത്ലറ്റിക്കോ മാഡ്രിഡാണ് ഒന്നാമത്.

Real Sociedad vs Real Madrid Highlights