യുവേഫ സൂപ്പര്‍ കപ്പും വിജയിച്ചു. ട്രോഫിയുമായി സീസണിനു തുടക്കമിട്ട് റയല്‍ മാഡ്രിഡ്

ഹെൽസിങ്കിയിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ നടന്ന 2022 യുവേഫ സൂപ്പർ കപ്പ് പോരാട്ടത്തില്‍ റയൽ മാഡ്രിഡ്, ഫ്രാങ്ക്ഫർട്ടിനെ 2-0ന് തോൽപിച്ചു. ചാമ്പ്യൻസ്, യൂറോപ്പ ലീഗ് ജേതാക്കൾ തമ്മിലുള്ള പോരാടത്തില്‍ ഇരു ടീമും തുടക്കത്തില്‍ മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചിരുന്നു.

ഫ്രാങ്ക്ഫർട്ടിനായി ഡെയ്‌ചി കമാഡയുടെ അവസരം ഇല്ലാതാക്കാൻ തിബോ കോർട്ടോ മികച്ച സേവാണ് നടത്തിയത്. മറുവശത്ത് മാഡ്രിഡിനായി വിനീഷ്യസ് ജൂനിയറിന്റെ ഗോൾ ബൗണ്ട് ഷോട്ട് രക്ഷപ്പെടുത്തുകയും ചെയ്തു. ഹാഫ് ടൈമിന് തൊട്ടുമുമ്പ് ഡേവിഡ് അലബയിലൂടെ റയല്‍ ലീഡ് നേടി, കോർണർ കിക്കില്‍ കാസെമിറോ വൈഡ് ഓപ്പൺ ഗോളിന് മുന്നിൽ പന്ത് തിരികെ ഹെഡ് ചെയ്‌തതിന് ശേഷം ക്ലോസ് റേഞ്ചിൽ നിന്ന് ടാപ്പുചെയ്‌താണ് അലാബയുടെ ഗോള്‍ പിറന്നത്.

298686765 663033291846246 315691912060452703 n

ഇടവേളയ്ക്കുശേഷവും റയൽ നിയന്ത്രണത്തിൽ തുടർന്നു, 55-ാം മിനിറ്റിൽ വിനീഷ്യസിന്റെ ഒരു ഷോട്ട് തട്ടിയകറ്റി, രണ്ട് മിനിറ്റിന് ശേഷം ബോക്‌സിന്റെ അരികിൽ നിന്ന് കാസെമിറോയുടെ ഒരു ഷോട്ട് ബോക്സില്‍ തട്ടി തെറിച്ചു. എന്നാല്‍ 65-ാം മിനിറ്റിൽ ബെൻസെമ മാഡ്രിഡിന്റെ രണ്ടാം ഗോളും കൂട്ടിച്ചേർത്ത. ലോസ് ബ്ലാങ്കോസിനായുള്ള തന്റെ 324-ാം ഗോളാണ് നേടിയത്. ഇതോടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് പിന്നില്‍ റയലിന്‍റെ ഏറ്റവും വലിയ രണ്ടാമത്തെ സ്കോററായി മാറി.

297306262 10152670163099953 4739459434751372610 n

ലിവര്‍പൂളിനെതിരെ ചാമ്പ്യൻസ് ലീഗ് ഫൈനൽ ആരംഭിച്ച അതേ സ്റ്റാർട്ടിംഗ് 11 തന്നെയാണ് റയല്‍ മാഡ്രിഡ് ഇറക്കിയത്. യുവന്റസിലേക്ക് നീങ്ങാൻ പോകുന്ന പ്ലേമേക്കർ ഫിലിപ്പ് കോസ്റ്റിക് ഇല്ലാതെയാണ് ഫ്രാങ്ക്ഫര്‍ട്ട് കളിച്ചത്. അഞ്ച് സൂപ്പർ കപ്പ് വിജയങ്ങൾ നേടിയ എസി മിലാനും ബാഴ്‌സലോണയ്‌ക്കുമൊപ്പം ഈ വിജയം എത്തിച്ചു.

298700588 663072565175652 8247324515648037435 n

ഞായറാഴ്ച അൽമേറിയക്കെതിരെയണ് മാഡ്രിഡിന്‍റെ ലീഗ് മത്സരം. ഫ്രാങ്ക്ഫർട്ട് സീസണിലെ തങ്ങളുടെ രണ്ടാമത്തെ മത്സരത്തില്‍ ഹെർത്ത ബെർലിനെ നേരിടും