❛അവന്‍ നന്നായി കളിച്ചു❜ പ്രശംസയുമായി ഇവാന്‍ വുകമനോവിച്ച്

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പോരാട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനു തുടര്‍ച്ചയായ മൂന്നാം പരാജയം. മുംബൈ സിറ്റിക്കെതിരെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് കേരളം പരാജയപ്പെട്ടത്. മത്സരം പരാജയപ്പെട്ടെങ്കിലും കെപി രാഹുല്‍ മികച്ച പ്രകടനമാണ് നടത്തിയത്.

മത്സരത്തില്‍ ഗോളുകള്‍ നേടാന്‍ സാധിച്ചില്ലെങ്കിലും രാഹുലിന്‍റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരിന്നു. സീസണില്‍ ഇതാദ്യമായാണ് രാഹുല്‍ ഫസ്റ്റ് ഇലവനില്‍ എത്തിയത്. മത്സര ശേഷം രാഹുലിനെ പ്രശംസിച്ച് ഇവാന്‍ വുകമനോവിച്ച് എത്തി.

” എന്തുകൊണ്ടാണ് രാഹുല്‍ ഇന്ന് വലത് വിങ്ങില്‍ വേണമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. അവന്‍ ഇന്ന് മികച്ച പ്രകടനമാണ് നടത്തിയത്. അവന്‍റെ സീസണിലെ ആദ്യമായി ലഭിച്ച സ്റ്റാര്‍ട്ടായിരുന്നു ഇത്. അവന്‍ പന്ത് കൈവശം വച്ചു. പ്രസ്സിങ്ങ് നന്നായി ചെയ്തു. വ്യക്തിഗത പ്രകടനങ്ങളില്‍ അവന്‍ മുന്നിട്ട് നിന്നു. അവന്‍ നന്നായി ഡിഫന്‍റ് ചെയ്തു. അവന്‍ അപകടകാരിയായിരുന്നു ” മത്സര ശേഷം രാഹുലിനെ പ്രശംസിച്ച് ഇവാന്‍ വുകമനോവിച്ച് പറഞ്ഞു.

4 മത്സരങ്ങളില്‍ നിന്നും 3 പോയിന്‍റുമായി കേരളം ഒന്‍പതാമതാണ്. നോര്‍ത്ത് ഈസ്റ്റിനെതിരെയാണ് കേരളത്തിന്‍റെ അടുത്ത മത്സരം.