ആ സങ്കടവാര്‍ത്ത പങ്കുവച്ചു ഇവാന്‍ വുകമനോവിച്ച്. ആരാധകര്‍ നിരാശയില്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് ജയം.ഒഡീഷാ എഫ്‌സിക്കെതിരേ ഒരു ഗോളിന്റെ ജയമാണ് നേടിയത്. 87ാം മിനിറ്റില്‍ സന്ദീപ് സിങാണ് ടീമിന്റെ വിജയഗോള്‍ നേടിയത്. ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് ലീഗില്‍ മൂന്നാം സ്ഥാനത്തെത്തി.

FN6DNknVIAEApSD

മത്സരത്തില്‍ മധ്യനിര താരം പൂട്ടിയ കളിച്ചിരുന്നില്ലാ. ഇപ്പോഴിതാ എന്തുകൊണ്ടാണ് താരം കളിക്കാതിരുന്നത് എന്ന് വ്യക്തമാക്കുകയാണ് ഇവാന്‍ വുകമനോവിച്ച്. പൂട്ടിയ, ക്ലബ് വിടുകയാണെന്നും അതിനാലാണ് താരം കളിക്കാത്തത് എന്നും ഇവാന്‍ പറഞ്ഞു. ഫുട്ബോള്‍ ഇങ്ങനെ ആണെന്നും പൂട്ടിയയുടെ കാര്യത്തില്‍ സംഭവിക്കാന്‍ പോകുന്നത് ഇങ്ങനെ ആണെന്നും ബ്ലാസ്റ്റേഴ്സ് കോച്ച് പറഞ്ഞു.

ക്ലബ് വിടുന്ന യുവതാരത്തിന് ഇവാന്‍ വുകമനോവിച്ച് ആശംസകള്‍ അര്‍പ്പിച്ചു. പൂട്ടിയ അവസാന രണ്ട് മത്സരങ്ങളില്‍ സ്ക്വാഡില്‍ ഉണ്ടായിരുന്നില്ലാ. 24 കാരനായ താരം 2020 ലാണ് ബ്ലാസ്റ്റേഴ്സ് ജേഴ്സി അണിയുന്നത്. എടികെ മോഹന്‍ ബഗാനിലേക്കാണ് താരം പോകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.