മൊറോക്കന്‍ പ്രതിരോധം ഭേദിക്കാനായില്ലാ. ഖത്തറില്‍ നിന്നും പോര്‍ച്ചുഗലിന് മടക്ക ടിക്കറ്റ്

ഫിഫ ലോകകപ്പിലെ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് മൊറോക്കോ സെമിഫൈനലില്‍ കടന്നു. ആദ്യ പകുതിയില്‍ പിറന്ന ഒരു ഗോളിനാണ് മൊറോക്കയുടെ വിജയം. ഇത് ആദ്യമായാണ് ഒരു ആഫ്രിക്കന്‍ ടീം സെമിയില്‍ എത്തുന്നത്.

മത്സരം തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ മുന്നിലെത്താനുള്ള അവസരം പോര്‍ച്ചുഗലിനുണ്ടായിരുന്നു. ബ്രൂണോ ഫെര്‍ണാണ്ടസിന്‍റെ ക്രോസില്‍ ഫെലിക്സ് ഹെഡര്‍ നേടിയെങ്കിലും മൊറോക്കന്‍ ഗോള്‍കീപ്പര്‍ യാസിന്‍ ബോനു രക്ഷപ്പെടുത്തി. തൊട്ടു പിന്നാലെ ഏഴാം മിനിറ്റില്‍ ഹക്കീം സിയെച്ചിന്‍റെ കോര്‍ണറില്‍ നിന്നും ഗോള്‍ നേടാനുള്ള അവസരം എന്‍ നെസറി പാഴാക്കി.

319508880 758529818963259 2440032982060322165 n

ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ക്ക് മുന്‍പാണ് മൊറോക്കോ ഗോള്‍ നേടിയത്. യഹിയ ഇദ്രസിയുടെ പാസ്സില്‍ നിന്നും എന്‍ നെസറിയുടെ ഹെഡര്‍ ഗോളിലാണ് മൊറോക്കോ ലീഡെടുത്തത്. തൊട്ടു പിന്നാലെ ബ്രൂണോ ഫെര്‍ണാണ്ടസിന്‍റെ ഒരു ഷോട്ട് പോസ്റ്റില്‍ ഇടിച്ച് മടങ്ങിയത് പോര്‍ച്ചുഗലിന് തിരിച്ചടിയായി.

രണ്ടാം പകുതിയില്‍ പകരക്കാരനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എത്തി. തുടര്‍ച്ചയായ പോര്‍ച്ചുഗല്‍ ആക്രമണം മൊറോക്കന്‍ ബോക്സില്‍ എത്തിച്ചെങ്കിലും ഗോള്‍ അടിക്കാനായില്ലാ.

FjoZz35aYAEpa37

82ാം മിനിറ്റില്‍ റൊണാള്‍ഡോ ഒരുക്കിയ പാസ്സില്‍ ഫെലിക്സിന്‍റെ മനോഹരമായ ഷോട്ട് ഗോള്‍കീപ്പര്‍ തടുത്തിട്ടു. ഇഞ്ചുറി ടൈമിന്‍റെ ആദ്യ മിനിറ്റില്‍ റൊണാള്‍ഡോയുടെ ഒന്നാന്തരം ഷോട്ട് ഗോള്‍കീപ്പര്‍ രക്ഷപ്പെടുത്തി. പിന്നാലെ ചെദീറ രണ്ടാം മഞ്ഞ കാര്‍ഡ് കണ്ട് പുറത്തായതോടെ പത്ത് പേരുമായാണ് മൊറോക്കോ പ്രതിരോധം തീര്‍ത്തത്.

Morocco v Portugal Quarter Final FIFA World Cup Qatar 2022 1

മൊറോക്കക്ക് ലീഡ് ഉയര്‍ത്താനുള്ള ശ്രമം വന്നെങ്കിലും പോര്‍ച്ചുഗല്‍ ഗോള്‍കീപ്പര്‍ രക്ഷപ്പെടുത്തി. മറുവശത്ത് പെപ്പയുടെ ഹെഡര്‍ ചെറിയ വിത്യാസത്തിലാണ് മാറി പോയത്. ഇഞ്ചുറി ടൈമിലും കനത്ത പ്രതിരോധം വിന്യസിച്ചതോടെ മൊറോക്കോ സെമിയിലേക്ക് മാര്‍ച്ച് ചെയ്തു.