നിർണായ മത്സരത്തിൽ പോളണ്ടിനെതിരെ തകർപ്പൻ പ്രകടനം ആയിരുന്നു അർജൻ്റീന ഇന്നലെ കാഴ്ചവച്ചത്. പോളണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ഗ്രൂപ്പ് ചാമ്പ്യന്മാരായി രാജകീയമായി തന്നെ പ്രീക്വാർട്ടറിലേക്ക് അർജൻ്റീന പ്രവേശനം നേടി. ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് പരാജയപ്പെട്ട അർജൻ്റീന വമ്പൻ തിരിച്ചുവരവാണ് ലോകകപ്പിൽ നടത്തിയത്.
അർജൻ്റീനക്കെതിരെ പോളണ്ടിന്റെ പരാജയത്തിന്റെ ആഘാതം കുറച്ചത് ഗോൾകീപ്പർ സെസ്നിയാണ്. ഗോൾ എന്ന ഉറച്ച അഞ്ചോളം ഷോട്ടുകളാണ് സെസ്നി തടുത്തിട്ടത്. അതിൽ മെസ്സിയുടെ ഒരു പെനാൽറ്റി കിക്കും ഉൾപ്പെടുന്നു. 39 ആം മിനിറ്റിൽ ആയിരുന്നു അർജൻ്റീനക്ക് അനുകൂലമായി പെനാൽറ്റി റഫറി വിധിച്ചത്.
പന്ത് തട്ടി മാറ്റാനുള്ള ശ്രമത്തിനിടയിൽ ബോക്സിലെ കൂട്ടപ്പൊരിച്ചിൽനിടയിൽ മെസ്സിയുടെ വീഴ്ചയാണ് പെനാൽറ്റിയിൽ അവസാനിച്ചത്. വാറിൽ റഫറി ഫൗൾ നടന്നത് വ്യക്തമായോ എന്ന് പരിശോധിച്ച ശേഷം അർജൻ്റീനക്ക് അനുകൂലമായി പെനാൽറ്റി വിധിച്ചു. ഇപ്പോഴിതാ അതിനിടയിൽ നടന്ന ഒരു സംഭവം തുറന്നു പറഞ്ഞിരിക്കുകയാണ് പോളണ്ട് വൻമതിൽ സെസ്നി.”ആ ഫൗളിന് ഒരിക്കലും പെനാൽറ്റി വിധിക്കില്ല.
നമുക്ക് 100 യൂറോക്ക് (ഇന്ത്യൻ മണി 8472 രൂപ)ബെറ്റ് വെക്കാം. എന്തായാലും ഞാൻ പന്തയത്തിൽ തോറ്റു. മെസ്സി ആ പണമൊന്നും ചോദിച്ചുവരില്ല. കാരണം അദ്ദേഹത്തിന്റെ കൈയിൽതന്നെ ആവശ്യത്തിന് പണമുണ്ട്. പന്തയത്തിന്റെ കാര്യം ലോകകപ്പിൽ അനുവദിക്കുമോ എന്ന് അറിയില്ല. ഫിഫ അറിഞ്ഞാൽ വിലക്ക് വന്നേക്കാം. ഇപ്പോൾ ഞാൻ അതൊന്നും കാര്യമാക്കുന്നില്ല.”- സെസ്നി പറഞ്ഞു.