ലോകകപ്പിന് ഇന്ത്യയിൽ വേദിയൊരുങ്ങുന്ന കാലം വിദൂരമല്ല എന്ന് പ്രധാനമന്ത്രി.

ആവേശകരമായ ഖത്തർ ലോകകപ്പിന് അങ്ങനെ അവസാനം വന്നിരിക്കുകയാണ്. കലാശ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ പരാജയപ്പെടുത്തി ലാറ്റിനമേരിക്കൻ ശക്തികളായ അർജൻ്റീനയാണ് കിരീടം നേടിയത്. ആവേശകരമായ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ആണ് അർജൻ്റീന വിജയം കരസ്ഥമാക്കിയത്.

ഇപ്പോഴിതാ ഇന്ത്യ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന കാലം വിദൂരമല്ല എന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷിലോങ്ങിൽ ഒരു പരിപാടിയിൽ സംസാരിക്കുന്നതിനിടയിലാണ് പ്രധാനമന്ത്രി ഇത്തരം ഒരു പ്രസ്താവന നടത്തിയത്. ഏറെ പ്രതീക്ഷയോടെയാണ് പ്രധാനമന്ത്രിയുടെ ഈ വാക്കുകൾ ആരാധകർ സ്വീകരിച്ചത്.

images 2022 12 19T014659.868

.”ഞങ്ങളുടെയും ലോകത്തിന്റെയും ശ്രദ്ധ ഇന്ന് ഖത്തറിലാണ്. നമ്മൾ ലോക രാജ്യങ്ങൾക്ക് വേണ്ടി കൈയ്യടിക്കുകയും ചെയ്യുന്നു. എന്നാൽ ഇന്ത്യ ഇത്തരം ഒരു മഹോത്സവത്തിന് ആതിഥേയത്വം വഹിക്കുന്ന കാലം വിദൂരമല്ല.

ഇന്ത്യക്കുവേണ്ടി കൈയ്യടിക്കാനും നിങ്ങൾക്ക് സാധിക്കും. വൈകാതെ തന്നെ ഇന്ത്യ വേദിയാകും. ഇന്ത്യയുടെ യുവജനതയിൽ എനിക്ക് ഒരുപാട് വിശ്വാസമുണ്ട്.”- മോദി പറഞ്ഞു.